ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

 


ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻനട കേട്ടുപുര സ്വദേശി ഭദ്രൻ (66) നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. അഞ്ചുതെങ്ങ് ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ  പ്രദേശവാസികളാണ് ഇയാളുടെ മൃതദേഹം കണ്ടത്ആ ദ്യമെത്തിയവർ ഭദ്രൻ ഉറക്കത്തിലാണെന്നാണ് കരുതിയത്.


 എന്നാൽ അനക്കമില്ലെന്ന് കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വളരെക്കാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിസയിലായിരുന്നെന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments