ഏറ്റുമാനൂർ മംഗളം കോളേജിൽ
മെഗാ രക്തദാന ക്യാമ്പും ബ്ലഡ് ഡൊണേഷൻ ക്ലബ്ബ് ഉദ്ഘാടനവും നാളെ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോട്ടയം റീജണൽ ബിസ്സിനസ്സ് ഓഫീസിൻ്റെയും ഏറ്റുമാനൂർ മംഗളം എം സി വർഗീസ് കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും ബ്ലഡ് ഡൊണേഷൻ ക്ലബ്ബ് ഉദ്ഘാടനവും നാളെ നടക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെ എഴുപതിനായിരം പേരുടെ രക്തദാന ക്യാമ്പ് നടത്തുന്നതിൻ്റെ ഭാഗമായിട്ടാണ് കോട്ടയം റീജണൽ ബിസ്സിനസ്സ് ഓഫീസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് . എഴുപത് പേരുടെ ആയിരം രക്തദാന ക്യാമ്പിലൂടെ എഴുപതിനായിരം പേരുടെ രക്തം ശേഖരിച്ച് ബ്ലഡ് ബാങ്കുകൾക്ക് നൽകുക എന്നതാണ് ബാങ്കിൻ്റെ ലക്ഷ്യം.
ഇതോടൊപ്പം ഏറ്റുമാനൂർ മംഗളം എം സി വർഗീസ് കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ് ആരംഭിക്കുന്ന ബ്ലഡ് ഡൊണേഷൻ ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടക്കും
കോട്ടയം എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിക്കുന്നത്.
കോളേജ് ഓഡിറ്റോറിയത്തിൽ കോളേജ് ചെയർമാൻ ഡോ. ബിജു വർഗീസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവിനർ ഷിബു തെക്കേമറ്റം ക്യാമ്പിൻ്റെയും ഡൊണേഷൻ ക്ലബ്ബിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കും.
കോളേജ് പ്രിൻസിപ്പാൾ ഡോ. പി ഡി ജോർജ് രക്തദാന സന്ദേശം നൽകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം റീജൺ എച്ച് ആർ മാനേജർ നയനാ സോമരാജ് മുഖ്യപ്രഭാഷണവും നടത്തും.
0 Comments