അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ചു. തിങ്കളാഴ്ച ചങ്ങനാശേരി പെരുന്നയിലുണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ നിസാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്ന ബസ് സ്റ്റാൻഡിനു സമീപത്തുവച്ചായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിലേക്കു കയറിയ ഓട്ടോറിക്ഷയിൽ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നിസാറിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



0 Comments