ഓണത്തിന് മായം വേണ്ട....ചെക്ക്‌പോസ്റ്റുകളില്‍ ഇന്നുമുതല്‍ 24 മണിക്കൂര്‍ ഭക്ഷ്യസുരക്ഷാ പരിശോധന


  ഓണവിപണി ലക്ഷ്യമിട്ടെത്തുന്ന മായം കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ പിടികൂടാന്‍ അതിര്‍ത്തിയില്‍ ഇന്ന് ( ഞായറാഴ്ച) മുതല്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ആരംഭിച്ചു. മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലാണ് വാഹന പരിശോധന 

  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറി, വെളിച്ചെണ്ണ, കറിപ്പൊടികള്‍, പലഹാരങ്ങള്‍, ശര്‍ക്കര വരട്ടി, ഇന്‍സ്റ്റന്റ് പായസം പാക്കറ്റുകള്‍, പാല് എന്നിവ പരിശോധിക്കും. 


ഓണം കഴിയുന്നതുവരെ 24 മണിക്കൂറും പരിശോധന ഉണ്ടാകും. മീനാക്ഷിപുരം അതിര്‍ത്തിയില്‍ പാലക്കാട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വാളയാറില്‍ മറ്റുള്ള ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഉണ്ടാകും. മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധന. 


 കാറ്ററിങ് യൂണിറ്റുകളിലും ഹോട്ടലുകളിലും സ്‌ക്വാഡ് തിരിഞ്ഞുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണ വ്യാപിച്ച സാഹചര്യത്തില്‍ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളും ചില്ലറ, മൊത്ത വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്. മൊബൈല്‍ ലാബിലൂടെ ദിവസവും പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നുണ്ട്. കൂടാതെ ഷവര്‍മ, എണ്ണക്കടികള്‍ തുടങ്ങിയവ പരിശോധിക്കാന്‍ ഈവനിങ് സ്‌ക്വാഡും ഉണ്ട്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments