പള്ളിക്കത്തോട്ടിൽ വാഹനങ്ങളുടെ കൂട്ടയിടിയിൽ 2 പേർക്കു പരിക്കേറ്റു



പള്ളിക്കത്തോട്ടിൽ വാഹനങ്ങളുടെ കൂട്ടയിടിയിൽ 2 പേർക്കു പരിക്കേറ്റു

വാഹനങ്ങളുടെ കൂട്ടയിടിയെ തുടർന്നു പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരൻ രാജു ( 55)സ്കൂട്ടർ യാത്രക്കാരി ലളിത (60) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ പള്ളിക്കത്തോട് മന്ദിരം ജംക്ഷനു സമീപമായിരുന്നു അപകടം. 


കൊടുങ്ങൂർ ഭാ​ഗത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ പിന്നാലെയുണ്ടായിരുന്ന ഇന്നോവ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. ലളിതയുടെ മുഖത്ത് ​ഗുരുതര പരുക്കേറ്റു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments