പരമ്പരാഗതകലാരൂപങ്ങളുടെയും ആധുനിക കലാസൗന്ദര്യത്തിന്റെയും ആവിഷ്കാരഭംഗിയോടെ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ സാംസ്കാരികഘോഷയാത്ര സംഘടിപ്പിച്ചു.

പരമ്പരാഗതകലാരൂപങ്ങളുടെയും ആധുനിക കലാസൗന്ദര്യത്തിന്റെയും ആവിഷ്കാരഭംഗിയോടെ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ സാംസ്കാരികഘോഷയാത്ര സംഘടിപ്പിച്ചു. 

കോളേജിലെ എല്ലാ ഡിപ്പാർട്ടുമെന്റുകളിലെയും വിദ്യാർത്ഥികൾ അണിനിരന്ന ഘോഷയാത്രയിൽ പടയണിയും തെയ്യവും പൂരക്കളിയും കളരിപ്പയറ്റും പക്ഷിക്കോലവും പുലികളിയും ഉൾപ്പെടെയുള്ള അമ്പതോളം കേരളീയതനതുകലകളുടെ ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധേയമായി. 

ഘോഷയാത്രയുടെ സമാപനവേദിയായ 'A’ ബ്ലോക്കിന് മുന്നിൽ അവതരിപ്പിച്ച മെഗാ തിരുവാതിരയ്ക്കും വടം വലി മത്സരത്തിനും ആവേശ്വോജ്ജലമായ സ്വീകരണമാണ് വിദ്യാർത്ഥികൾ നല്കിയത്. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടു മേടയിൽ എന്നിവർ സമ്മാനങ്ങൾ നല്കി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments