ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും
ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 (വെള്ളി)
രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.00 മണിക്ക് മൃഗസംരക്ഷണ- ക്ഷീരവികന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും. തുടർന്ന് സല്യൂട്ട് സ്വീകരിക്കും. പരേഡിൽ 25 പ്ലാറ്റൂണുകൾ പങ്കെടുക്കും. ചടങ്ങുകൾ രാവിലെ 8.35ന് ആരംഭിക്കും.
പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകൾ, എൻ.സി.സി. സീനിയർ, ജൂനിയർ ഡിവിഷനുകളിലായി ആറു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആറു പ്ലാറ്റൂണുകൾ, സ്‌കൗട്ട്, ഗൈഡ്സ് വിഭാഗത്തിൽനിന്ന് നാലു പ്ലാറ്റൂണുകൾ, ജൂനിയർ റെഡ്ക്രോസ് വിഭാഗത്തിൽ രണ്ടു പ്ലാറ്റൂണുകൾ, എന്നിവയ്ക്കൊപ്പം രണ്ടു ബാൻഡ് പ്ലാറ്റൂണുകളും പരേഡിൽ അണിനിരക്കും.
ഗാന്ധിനഗർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ടി. ശ്രീജിത്ത് ആണ് പരേഡ് കമാൻഡർ. ജില്ലാ പോലീസ് ആസ്ഥാനത്തെ (ഡി.എച്ച്.ക്യൂ)റിസർവ് സബ് ഇൻസ്പെക്ടർ പി.എം. സുനിൽ ആണ് സെക്കൻഡ് ഇൻ കമാൻഡ്. ഡി.എച്ച്.ക്യൂ . പ്ലാറ്റൂണിനെ റിസർവ് സബ് ഇൻസ്പെക്ടർ ബിറ്റു തോമസ്, കേരള സിവിൽ പോലീസ് പ്ലാറ്റൂണിനെ ചങ്ങനാശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ.പി. ടിനു, വനിതാ പോലീസ് പ്ലാറ്റൂണിനെ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജി. പ്രീതി, എക്സൈസ് പ്ലാറ്റൂണിനെ കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, ഫോറസ്റ്റ് പ്ലാറ്റൂണിനെ വണ്ടൻപതാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. സുനിൽകുമാർ എന്നിവർ നയിക്കും.
എൻ.സി.സി. സീനിയർ ആർമി പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ബസേലിയസ് കോളജ്, കോട്ടയം സി.എം.എസ്. കോളജ്, കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്. ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്. എന്നീ സ്‌കൂളുകളുടെ പ്ലാറ്റൂണുകൾ അണിനിരക്കും. എൻ.സി.സി. ജൂനിയർ ആർമി പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ വടവാതൂർ ജവഹർ നവോദയ സ്‌കൂളിലെ പ്ലാറ്റൂണുകൾ ഉണ്ടാകും.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്, കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്, ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, മണർകാട് സെന്റ് മേരീസ് എച്ച്.എസ്.എസ്, കോട്ടയം എം.ഡി. സെമിനാരി സ്‌കൂൾ, സി.എം.എസ്. എച്ച്.എസ്. കോട്ടയം, സ്‌കൗട്ട്സ് വിഭാഗത്തിൽ കോട്ടയം ഹോളി ഫാമിലി എച്ച്.എസ്.എസ്., കോട്ടയം എം.ഡി. സെമിനാരി,
ഗൈഡ്സ് വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്, കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്., ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്., കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ് എന്നീ പ്ലാറ്റൂണുകൾ പങ്കെടുക്കും.
ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ് എന്നീ സ്‌കൂളുകൾ ബാൻഡ് പളാറ്റൂണുകളായി അണിനിരക്കും. ജില്ലാ പോലീസ് ആസ്ഥാനത്തെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിൽസൺ വി. ജോൺ ആയിരിക്കും ബാൻഡ് മാസ്റ്റർ. കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്, ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്. എന്നിവർ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും.
പരേഡ് റിഹേഴ്‌സൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്നിരുന്നു. ബുധനാഴ്ച രാവിലെ ഡ്രസ് റിഹേഴ്‌സലും നടത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി.
0 Comments