പാലാ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള പാലാ ഗവ.ജനറൽ ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾക്ക് മാത്രം നമ്പർ.... പുതിയ കെട്ടിടങ്ങൾക്ക് ബിൽഡിംഗ് നമ്പരും, ഒക്കുപ്പെൻസി സർട്ടിഫിക്കറ്റും, അഗ്നി രക്ഷാ വകുപ്പ് എൻ ഒ സിയും എടുക്കാൻ നടപടികൾ എടുത്തു വരുന്നൂവെന്ന് ഇന്ന് രാവിലെ ചേർന്ന കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് ചെയർപേഴ്സൺ ബിജി ജോജോ വെളിപ്പെടുത്തി ...... പ്രതിപക്ഷം വാക്കൗട്ട് നടത്തി. പാവപ്പെട്ടവരുടെ ആശ്രയമായ ആശുപത്രി അടച്ചിടണം എന്നാണോ പ്രതിപക്ഷത്തിൻ്റെ ആവശ്യമെന്ന് ഭരണപക്ഷം



പാലാ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള പാലാ ഗവ.ജനറൽ ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾക്ക് മാത്രം നമ്പർ.... പുതിയ  കെട്ടിടങ്ങൾക്ക് ബിൽഡിംഗ് നമ്പരും,  ഒക്കുപ്പെൻസി സർട്ടിഫിക്കറ്റും,  അഗ്നി രക്ഷാ വകുപ്പ് എൻ ഒ സിയും എടുക്കാൻ നടപടികൾ എടുത്തു വരുന്നൂവെന്ന് ഇന്ന് രാവിലെ ചേർന്ന കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് ചെയർപേഴ്സൺ ബിജി ജോജോ വെളിപ്പെടുത്തി ...... പ്രതിപക്ഷം വാക്കൗട്ട് നടത്തി. പാവപ്പെട്ടവരുടെ ആശ്രയമായ ആശുപത്രി അടച്ചിടണം എന്നാണോ പ്രതിപക്ഷത്തിൻ്റെ ആവശ്യമെന്ന് ഭരണപക്ഷം

സ്വന്തം ലേഖകൻ

 ജനങ്ങളുടെ ജീവനും സുരക്ഷയും മുനിസിപ്പൽ ഭരണകൂടം അപകടത്തിൽ ആക്കുന്നു എന്ന് ആരോപണവുമായാണ്  കൗൺസിൽ യോഗത്തിൽ നിന്ന്  പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയത്.  
പാലാ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജനറൽഗവൺമെൻറ് ആശുപത്രിയുടെ കെട്ടിടങ്ങൾക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റോ  ഇല്ല എന്നത് ഗുരുതര വെളിപ്പെടുത്തലാണെന്ന് പ്രതിപക്ഷനേതാവ് പ്രൊഫ സതീശ് ചൊള്ളാനി പറഞ്ഞു. 

  


ഇന്ന് ചേർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലറായ സിജി ടോണി  രേഖാമൂലം ഉയർത്തിയ ചോദ്യത്തിന് മറുപടിയായിട്ടാണ് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി ലഭിക്കുന്നതിന് ആവശ്യമായ കെട്ടിട നമ്പർ ഫയർ എൻ ഒ സി , എന്നിവയ്ക്ക്  വേണ്ടി ശ്രമിച്ചു വരികയാണെന്ന് ചെയർപേഴ്സൺ പറഞ്ഞത്. 

  2019-  20 കാലഘട്ടത്തിൽ  ഉപയോഗിച്ചു തുടങ്ങിയ കെട്ടിടത്തിന് കോവിഡ് സാഹചര്യത്തിൽ അടിയന്തര പ്രവർത്തന അനുമതി നൽകുകയായിരുന്നുവെന്നും ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. കോവിഡിന് ശേഷം മൂന്നുവർഷം  കഴിഞ്ഞിട്ടും   ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത ഭരണസമിതിയുടെ ഗുരുതര കൃത്യവിലോപമാണെന്ന്  പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി കുറ്റപ്പെടുത്തി. 


 കെട്ടിട നമ്പരും,  ഫയർ എൻഒസിയും ഇല്ല എന്നത് സാങ്കേതികമായ ഒരു വീഴ്ചയല്ല മറിച്ച്  സുരക്ഷാ വീഴ്ചയാണ് എന്നും ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിനാളുകളുടെ ജീവന് തന്നെ അപകടം ഉയർത്തുന്ന  കാര്യമാണെന്നും പ്രതിപക്ഷം പറയുന്നു 

 ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടെന്ന് കണ്ടെത്തൽ സർക്കാർ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ വെളിപ്പെട്ടിട്ടും മുനിസിപ്പൽ അധികൃതരുടെയും ഭരണസമിതിയുടെയും നിസംഗത ജനങ്ങളുടെ ജീവനിട്ട് പന്താടുന്നതിന് തുല്യമാണെന്നും പ്രൊഫ.സതീശ് ചൊള്ളാനി ആരോപിച്ചു.

ഗവ.ആശുപത്രി വിഷയത്തിൽ കൗൺസിലിൽ ഭരണപക്ഷം എടുത്ത നിഷേധാത്മക ,ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് തങ്ങൾ   വാക്കൗട്ട് നടത്തിയതെന്ന് പിന്നീട് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു '

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാരായ സിജി ടോണി, ജോസ് എടേട്ട്, ജിമ്മി ജോസഫ്, പ്രിൻസ് വിസി, ലിസിക്കുട്ടി മാത്യു, 
ആനി ബിജോയി ,മായ രാഹുൽ എന്നിവരും പ്രസംഗിച്ചു.

പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നഗരസഭാ ഭരണസമിതി  ജനങ്ങളോട് അല്പം എങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ തെറ്റുതിരുത്തി സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുവാനുള്ള മാന്യത കാണിക്കണമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.


  ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന പ്രതിപക്ഷത്തെ  ഭൂരിപക്ഷത്തിന്റെ തിണ്ണമിടുക്കിൽ   അവഗണിക്കുന്നവർക്കുള്ള മറുപടി മാസങ്ങൾക്ക് അകം നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനം നൽകുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. 

 ഇതേ സമയം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ആരോപണങ്ങൾ ഉന്നയിച്ച് ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്താനാണ് പ്രതിപക്ഷമായ യു.ഡി. എഫ്. ശ്രമിക്കുന്നതെന്ന് ഭരണപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി. ഇത് പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ് . ആശുപത്രി അടച്ചിടണം എന്നാണോ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത് എന്ന തങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ വാക്കൗട്ടു നടത്തി തടിതപ്പുകയാണ് പ്രതിപക്ഷം ചെയ്തതെന്നും ഭരണ പക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments