മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പാലാ സോൺ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ്,കർഷകദളങ്ങൾ, പിതൃവേദി , മാതൃവേദി, എസ്.എം.വൈ.എം എന്നിവയുടെ സഹകരണത്തോടെ പാലാ ളാലം സെൻ്റ് മേരീസ് പള്ളിയിൽ സംഘടിപ്പിച്ച ക്യാമ്പിൻ്റെ ഉദ്ഘാടനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ നിർവ്വഹിച്ചു.
വികാരി ഫാ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സോൺ ഡയറക്ടർ ഫാ. ഐസക് പെരിങ്ങാമലയിൽ, കോർഡിനേറ്റർ സൗമ്യ ജെയിംസ്, ജയിംസ് ചെറുവള്ളിൽ എന്നിവർ പ്രസംഗിച്ചു. രാജേഷ് പാറയിൽ, ജോസ് സിസി, ജോയി പുളിയ്ക്കക്കുന്നേൽ, റിച്ചു എസ് കാപ്പൻ,ഫോൻസിടോം , മരിയ ജോസ്, സിൻസി സണ്ണി,അലീനാ സാബു എന്നിവർ നേതൃത്വം കൊടുത്തു. നേത്രരോഗ വിദഗ്ധ ഡോ. ജ്യോതി വി.എസ് ക്ലാസ്സ് നയിച്ചു.
0 Comments