കോട്ടയം ജില്ലയിൽ കാണക്കാരി വില്ലേജിൽ ചാത്തമല ഭാഗത്ത് കുഴിവേലിൽ വീട്ടിൽ രാജു മകൻ 24 വയസ്സുള്ള രാഹുൽ രാജു എന്നയാൾക്കെതിരായി ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം [KAA(P)A] 2007, വകുപ്പ് 3(1) പ്രകാരം ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു.
കുറവലങ്ങാട് ഏറ്റുമാനൂർ സ്റ്റേഷനുകളിലായി അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. രാഹുൽ രാജു എന്ന ആളുടെ
സ്വതന്ത്ര സാന്നിദ്ധ്യം പൊതുജന സമാധാന ജീവിതത്തിന് വലിയ ഭീഷണിയാണ് എന്ന ജില്ലാ പോലീസ് മേധാവിയുടെ നിഗമനം ക്രിമിനൽ ചരിത്രം പരിശോധിച്ചതിൽ വസ്തുതാപരമാണെന്ന് ജില്ലാ കളക്ടർക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ലാണ് ഇയാളെകരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവായത്.

0 Comments