രാമപുരം മാർ ആഗസ്തീനോസ് കോളെജ് മാനേജമെൻ്റ് ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റന്റ് പ്രൊഫസർ ഫാ. ഡോ ബോബി ജോൺ തറയാനിയിൽ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു

  

രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജമെൻ്റ് ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റന്റ് പ്രൊഫസർ ഫാ. ഡോ ബോബി ജോൺ തറയാനിയിൽ എഴുതിയ മൂന്നാമത്തെ പുസ്തകം 'പവര്‍ ഓഫ് ഇമോഷണല്‍ ഇന്‍റലിജന്‍സ് '(POWER OF EMOTIONAL INTELLIGENCE) പ്രകാശനം ചെയ്തു. കോളെജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കിൻഫ്രാ ചെയർമാൻ ബേബി ജോസഫ് ഉഴുത്തുവാലിന് നൽകി പ്രകാശനം നിർവ്വഹിച്ചു. 


പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചരിൽ, സിജി ജേക്കബ്, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സണ്ണി പൊരുന്നക്കോട്ട് , രാജിവ് ജോസഫ്, ലിൻസി ആന്റണി,കോളേജ് സ്റ്റാഫ് അംഗങ്ങൾ, വിദ്യാരാർഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 
 കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ ഫാ. ഡോ ബോബി ജോൺ  ഇതുവരെ അഞ്ചോളം ദേശീയ നിലവാരമുള്ള ലേഖനങ്ങളും, പ്രസിദ്ധീകരിച്ചിട്ടുണ്ട്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments