കുട്ടികളും കൃഷിയിലേക്ക് : കൃഷി വ്യാപനത്തിന് വഴിതെളിക്കും : മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്.
ഇളം തലമുറയിൽ കാർഷിക അവബോധം സൃഷ്ടിക്കുവാനും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട് പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന "കുട്ടികളും കൃഷിയിലേക്ക് " പദ്ധതി കൃഷി വ്യാപനത്തിന് വഴിതെളിക്കുമെന്ന് രൂപതാ വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു.
"കുട്ടികളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗമായി രൂപതയുടെ സ്കൂളുകളിലെ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോൺ.വേത്താനം. ബിഷപ്പ് ഹൗസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി ഫാ. ജോർജ് പുല്ലു കാലായിൽ അദ്ധ്യക്ഷത വഹിച്ചു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, പി.എസ്.ഡബ്ലിയു.എസ്.അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, പാലാ സാൻതോം എഫ്.പി.സി ചെയർമാൻ സിബി മാത്യു കണിയാമ്പടി,പി.ആർ.ഒ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ ടോണി സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
കൃഷി അസി. ഡയറക്ടർ ബിനി ഫിലിപ്പ് ക്ലാസ്സ് നയിച്ചു. സ്കൂളുകളിൽ പച്ചക്കറി കൃഷി തുടങ്ങുന്നതിന് ആവശ്യമായുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും തദവസരത്തിൽ നടന്നു. സി. ലിറ്റിൽ തെരേസ്, പ്രോജക്ട് ഓഫീസർമാരായ പി.വി. ജോർജ് പുരയിടം, സാജു വടക്കൻ,മെർളി ജയിംസ്, ഷീബാ ബെന്നി, കോർഡിനേറ്റർമാരായ ആലീസ് ജോർജ്, സൗമ്യാ ജയിംസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
0 Comments