തൃശൂര്‍ എരുമപ്പെട്ടി കുണ്ടന്നൂരില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.
തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ജൂലി (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റു.
വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങയെടുക്കുന്നതിനായി പോയതായിരുന്നു ഇവര്‍. പറമ്പിലെ മോട്ടോര്‍പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈനാണ് പൊട്ടിവീണത്.
0 Comments