മധ്യ തിരുവതാംകൂറിലെ പ്രമുഖമായ 67-മത് നിരേറ്റുപുറം കെ. സി. മാമൻ മാപ്പിള ട്രോഫി വേണ്ടിയുള്ള “ഉത്രാടം തിരുനാൾ പമ്പ വള്ളംകളിയോട്” അനുബന്ധിച്ച് ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 14 വരെ തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന “കുട്ടനാട് പൂരം തിരുവല്ല മെഗാ കാർണിവൽ” എന്ന ഓണാഘോഷത്തിന് തിരി തെളിയിക്കും.
വ്യത്യസ്‌ത തരത്തിലുള്ള സ്റ്റാളുകളും, വ്യവസായിക, കാർഷിക, വാണിജ്യ പ്രദർശനങ്ങളും,കുട്ടികൾക്കായി അമ്യൂസ്മെൻ്റ് പാർക്കുകൾ പെറ്റ് ഷോ, അകാ ഷോ, ഹൊറർ ഹൗസ്, ഹൈ- മാക്‌സ് ഹൺഡ് ഹൗസ് ഹോളോഗ്രാം ഷോ, 15 തരത്തിലുള്ള പശുക്കളുടെ പ്രദർശനം തുടങ്ങിയവയും സംഘടിപ്പിക്കുന്നു.
രാജ്യത്തിൻ്റെവിവിധസംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷണങ്ങളോടുകൂടിയ ലൈവ് ഫുഡ് സ്റ്റാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മേളയുടെ ഉദ്ഘാടനം ഓഗസ്റ്റ് 28-ന് വൈകിട്ട് 5 മണിക്ക് മുനിസിപ്പൽ മൈതാനിയിൽ നടക്കും. ഉദ്ഘാടന ദിവസമായ 28 – ന് വൈകിട്ട് 7 മുതൽ കൊച്ചിൻതരംഗിന്റെഗാനമേള അരങ്ങേറും. കേന്ദ്ര-സംസ്ഥാനമന്ത്രിമാരെ കൂടാതെ പ്രാദേശിക നേതാക്കളും സാംസ്‌കാരികനായകന്മാരും ഓരോ ദിവസത്തെ പരിപാടികളിലും പങ്കെടുക്കും. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും സ്‌കൂളുകളിലൂടെ ഈ പാസുകൾ വിതരണം ചെയ്യപ്പെടും. കുട്ടികൾക്കും മുതിർന്നവർക്കും ഈ ഓണക്കാലം മറക്കാനാവാത്ത രീതിയിലുള്ള ആഘോഷങ്ങൾ 18 ദിവസവും ഉണ്ടായിരിക്കും.
എകദേശം ഒരു ലക്ഷം കാണികൾക്ക് മേള ആസ്വദിക്കുവാനുള്ള ക്രമികരണങ്ങളും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 4-ാം തീയതി ഉത്രാടം നാളിൽ കൂട്ടനാട്ടിലെ പ്രമുഖ ചൂണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്ന 67-മത് കെ. സി. മാമൻ മാപ്പിള ട്രോഫി വേണ്ടിയുള്ള ” നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പ വള്ളംകളി ” നീരേറ്റുപുറം പമ്പാവാട്ടർസ്റ്റേഡിയത്തിൽ അരങ്ങേറും. വിക്ടർ ടി. തോമസ് (വർക്കിംഗ് പ്രസിഡണ്ട്), എ.ജെ.രാജൻ.ചെയർമാൻ (മുൻ ജില്ലാ കളക്ടർ), അഡ്വ.ചെറിയാൻകുരുവിള (വർക്കിംഗ് ചെയർമാൻ), പുന്നൂസ് ജോസഫ് (സെക്ര ട്ടറി), ഡോ. സജി പോത്തൻ ചീഫ് കോർഡിനേറ്റർ ട്രഷറർ), അഡ്വ. ഉമ്മൻ എം. മാത്യു, ഡോക്ടർ ജോൺസൺ , പി.രാജശേഖരൻ തലവടി, അനിൽ സി. ഉഷസ്, ശ്രീനിവാസ് പുറയാറ്റ്, നീത ജോർജ്,, സുരേഷ് കാവുഭാഗം, വി.ആർ. രാജേഷ്, റെജി തൈക്കടം, റോഷൻ ശർമ ,. അജി തമ്പാൻ (പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ) ഉൾപ്പെടെയുള്ള സ്വാഗതസംഘം അംഗങ്ങൾ പരിപാടികളുടെ സുഗമമായ പ്രവർത്തനത്തിന് ‘ നേതൃത്വം നൽകുന്നു.
0 Comments