ഓരോ വ്യക്തിയിലേക്കും കുടുംബത്തിലേക്കും ആര്‍എസ്‌എസ് എത്തണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭൂമിശാസ്ത്രപരമായി എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ സമാജങ്ങളിലേക്കും സംഘം എത്തണം. എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും സംഘം എത്തണം. ആരും സ്പര്‍ശിക്കപ്പെടാതെ പോകരുത്. ഭാരതം ഭാരതമായി തുടരണമെങ്കില്‍ സംഘം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്‌എസ് ശതാബ്ദിയുടെ ഭാഗമായി ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിക്കുന്ന ‘നൂറ് വര്‍ഷത്തെ സംഘ യാത്ര: പുതിയ ചക്രവാളങ്ങള്‍’ എന്ന സംവാദ പരമ്ബരയുടെ രണ്ടാംദിവസം സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഭാരതം സ്വാശ്രയമാകണം. അതിന് സ്വദേശി ഉല്പന്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. സ്വദേശി എന്നാല്‍ നമ്മുടെ കൈവശമുള്ളതോ എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതോ ആയ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാതിരിക്കുക എന്നതാണ്. ഇറക്കുമതി പൂര്‍ണമായും നിര്‍ത്താനാവില്ല. ലോകം പരസ്പരം ആശ്രയിച്ചിരിക്കുന്നതിനാല്‍ കയറ്റുമതിയും ഇറക്കുമതിയും തുടരും. എന്നാലും, അതില്‍ ഒരു സമ്മര്‍ദവും ഉണ്ടാകരുത്. സ്വന്തം ഇച്ഛയ്‌ക്ക് അനുസൃതമാകണം. ലോകം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഭാരതത്തിന് കഴിയും.
നമ്മുടെ ധര്‍മ്മം വിശ്വധര്‍മ്മമാണ്. ധര്‍മ്മം മറ്റുള്ള വരെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നില്ല. ഭാരതീയ ജീവിതശൈലി ലോകത്തിന് അനുകരിക്കാനുള്ള മാതൃകയാണ്. എതിര്‍ത്തവരെയും ഭാരതം സഹായിച്ചിട്ടുണ്ട്. വ്യക്തി ജീവിതം മുതല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍വരെയുള്ള വിഷയങ്ങളില്‍ ഭാരതീയസമൂഹം വഴികാട്ടിയായി മാറണം. സാമൂഹിക സമത്വം എന്നത് പ്രയാസമേറിയ കാര്യമാണെങ്കിലും അത് നേടിയേ പറ്റൂ. നമ്മുടെ പ്രദേശത്ത് അവഗണിക്കപ്പെട്ടവ രുമായി സൗഹൃദം ഉണ്ടാകണം. ദേവാലയങ്ങളും ശ്മശാനങ്ങളും ജലാശയങ്ങളും എല്ലാവര്‍ക്കും ഒരു പോലെ ഉള്ളതാകണം, അദ്ദേഹം പറഞ്ഞു.
0 Comments