Yes Vartha Follow Up - 2
'യുവ മിഷനറി വൈദികനായ പട്ടേട്ട് സുരേഷ് അച്ചന്റെ മരണം വെള്ളികുളം ഇടവകക്ക് നൊമ്പരമായി .
മുപ്പത്തിമൂന്നാമത്തെ വയസ്സിൽ യുവമിഷനറി വൈദികനായ പട്ടേട്ട് സുരേഷ് അച്ചൻ ആകസ്മിക വിയോഗം നാടിനു നൊമ്പരമായി മാറി. .വെള്ളികുളം ഇടവകാംഗവും ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സഭാംഗവുമായ സുരേഷ് അച്ഛൻ 2021 മുതൽ അരുണാചൽ പ്രദേശിൽ മിഷനറി വൈദികനായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. ഇക്കഴിഞ്ഞ രണ്ടാഴ്ചത്തെ അവധിക്ക് ശേഷം നാട്ടിൽ വന്നു മടങ്ങിപ്പോയതായിരുന്നു.അച്ഛൻ്റെ സഹപ്രവർത്തകരായ വൈദികർക്ക് ടൈഫോയ്ഡ് ബാധിച്ച കൂട്ടത്തിൽ അച്ഛനെയും രോഗം പിടികൂടി നല്ല ചികിത്സയ്ക്കായി അച്ചനെ ഗോവഹാട്ടിയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒരാഴ്ച മുമ്പ് പ്രവേശിപ്പിച്ചു.
പക്ഷേ രോഗം മൂർച്ഛിച്ചതോടുകൂടി വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലുള്ള അപ്പോള ഹോസ്പിറ്റലിൽ അച്ചനെ പ്രവേശിപ്പിച്ചു.എങ്കിലും അച്ചൻ്റെ ആരോഗ്യനില വീണ്ടും വഷളായി.ആറാം തീയതി വൈകിട്ട് അച്ഛൻ ഈ ലോകത്തോട് യാത്ര പറഞ്ഞു.വെള്ളികുളം ഇടവകയിലെ പട്ടേട്ട് എമ്മച്ചൻ എന്ന് വിളിക്കപ്പെടുന്ന സെബാസ്റ്റ്യൻ്റെയും മേരിക്കുട്ടിയുടെയും നാലു മക്കളിൽ രണ്ടാമത്തെ മകനാണ് സുരേഷ് അച്ചൻ.വെള്ളികുളം ഇടവകയിലെ ഹൈസ്കൂൾ വിദ്യാഭ്യാസവും പ്ലസ്ടു വിദ്യാഭ്യാസവും പൂർത്തീകരിച്ചതിനു ശേഷം ദൈവവിളി സ്വീകരിച്ച് ദിവ്യകാരുണ്യ മിഷനറി കോൺഗ്രിഗേഷനിൽ വൈദിക പരിശീലനത്തിനായി ചേർന്നു.സെമിനാരി പഠനം പൂർത്തീകരിച്ചു 2020 ജനുവരി ഒന്നാം തീയതി വെള്ളികുളം പള്ളിയിൽ വെച്ച് സീറോ മലബാർ സഭയുടെ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുര പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
'2020 ഫെബ്രുവരിയിൽ കുറുമ്പനാടം സെൻ്റ് ആൻ്റണീസ് പള്ളിയിൽ അസിസ്റ്റൻ്റ് വികാരി ആയിട്ടാണ് ആദ്യ നിയമനം. 2021ൽ അരുണാചൽ പ്രദേശിലേക്ക് മിഷനറി പ്രവർത്തനത്തിനായി പുറപ്പെട്ടു. അവിടെ ഇടവകയിലും സ്കൂളിലും അച്ഛൻ്റെ അജപാലന ശുശ്രൂഷ തുടർന്നു .2025 അച്ഛൻ അരുണാചൽ പ്രദേശിലെ ദിവ്യകാരുണ്യ മിഷനറി കോൺഗ്രിഗേഷന്റെ മിഷൻപ്രവർത്തനങ്ങളുടെ കൗൺസിലറായി നിയമിക്കപ്പെട്ടു.ഇങ്ങനെ മിഷനറി പ്രവർത്തനത്തിൻ്റെ ഇടയിലാണ് അച്ഛൻ്റെ അവിചാരിതമായ വേർപാട്.ശാന്തനും സൗമ്യനുമായിരുന്ന അച്ചൻ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു.നല്ലൊരു കലാകാരനും ചിത്രകാരനുമായിരുന്നു.സുരേഷ് അച്ചൻ്റെ പിതാവ് എമ്മച്ചൻ മികച്ച ഒരു ശില്പിയാണ് .മിക്ക ദേവാലയങ്ങളുടെ അൾത്താരയും രൂപങ്ങളും നിർമ്മിച്ചിട്ടുള്ള വ്യക്തിയാണ് .
ആൻ മരിയ, തോമസ് (സച്ചു , അൽഫോൻസാ (ഐറിൻ ) എന്നിവരാണ് അച്ചൻ്റെ സഹോദരങ്ങൾ.എട്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി മുതൽ കടുവാക്കുളം ലിറ്റിൽ ഫ്ലവർ ആശ്രമത്തിൽ അച്ചൻ്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ ഒമ്പതാം തീയതി ശനിയാഴ്ച ഒരുമണിക്ക് കടുവാക്കുളം ലിറ്റിൽ ഫ്ലവർ ആശ്രമത്തിൽ ആരംഭിക്കുന്നതാണ്.ഭദ്രാവതി രൂപത അധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് പ്രാരംഭ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.ഇറ്റാനഗർ ബിഷപ്പ് മാർ ഡെന്നി വർഗീസ് ,ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ തുടങ്ങിയവർ ദൈവാലയത്തിലെ മൃത സംസ്കാര പ്രാർത്ഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.33-ാം വയസ്സിലെ ഈശോയുടെ മരണത്തെ അനുസ്മരിപ്പിച്ചുകൊണ്ട് സുരേഷ് അച്ചൻ കടന്നു പോകുമ്പോൾ വീടിനും നാടിനും അച്ഛൻ്റെ വേർപാട് നൊമ്പരമായി മാറുന്നു.അച്ചൻ്റെ ആകസ്മിക വിയോഗത്തിൽ വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം, ഭക്ത സംഘടനകൾ അനുശോചിച്ചു.
0 Comments