പാലാ മരിയസദനത്തിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് കൊടിയേറി.


പാലാ മരിയസദനത്തിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് കൊടിയേറി. 

B.M ടിവിയുടെ (ബ്രൈറ്റ് മീഡിയ) ആഭിമുഖ്യത്തിൽ ചിത്രീകരിച്ച "ഓണം വന്നേ" എന്ന മ്യൂസിക്കൽ ആൽബം ഓഗസ്റ്റ് 27 ബുധനാഴ്ച രാവിലെ 11 മണിക്ക് മരിയസദനത്തിൽ വച്ച് റിലീസ് ചെയ്തു കൊണ്ടാണ് ഈ വർഷത്തെ ഓണ പരിപാടികൾക്ക് ആരംഭം കുറിച്ചത്. ടോമി കയ്യാലയ്ക്കകം സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.


 അലക്സ് അഗസ്റ്റിൻ കൂറ്റിയാനി, സന്തോഷ്‌ മരിയസദനം, സിനി ആർട്ടിസ്റ്റ് ജെയിംസ് പാലാ ടോമി അഞ്ചേരിൽ, ബൈജു കൊല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു.

മഹാബലിയുടെ വരവു കാത്തിരിക്കുന്ന മലയാളികളുടെ ആഘോഷങ്ങളെ കേന്ദ്രീകരിച്ചാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്. 


മഹാബലിയായി ചമയം അണിഞ്ഞത് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് ആണ്. പൂഞ്ഞാർ വിജയനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

ബി.എം.ന്യൂസ് വിംഗ്സ് പ്രൊഡ്യൂസർ പ്രിൻസ്, അദ്ദേഹത്തിന്റെ ഭാര്യ അമല,റെനിമോൾ,  എന്നിവരും ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments