മൂന്നിലവ് സെൻ്റ്. പോൾസ് സ്കൂളിൽ .... നെൽസൺ ഡാൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടത്തി


മൂന്നിലവ് സെൻ്റ്. പോൾസ് സ്കൂളിൽ .... നെൽസൺ ഡാൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടത്തി

വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന, അകാലത്തിൽ നിര്യാതനായ നെൽസൺ ഡാൻ്റെ സാറിൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.


സ്കൂൾ മാനേജർ ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.. 


മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ചാർളി ഐസക്ക് അനുസ്മരണ പ്രഭാഷണം നടത്തി.  കോട്ടയം എമിറേറ്റ്സ് മോഡൽ ലയൺസ് ക്ലബ് പെൺകുട്ടികൾക്ക് സമ്മാനമായി നൽകിയ സൈക്കിളുകൾ മേലുകാവ് സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷ് M D വിതരണം ചെയ്തു.

 ഗ്രാമപഞ്ചായത്ത് മെമ്പർ  മായ അലക്സ്, പാലാ ബ്ലഡ് ഫോറം കൺവീനർ  ഷിബു തെക്കേമറ്റം, ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ രാജേഷ് ജോർജ് ജേക്കബ്, ലയൺസ് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, PTA പ്രസിഡൻ്റ്  റോബിൻ എഫ്രേം, പ്രിൻസിപ്പൽ  ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ്  ലിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.


പാലാ മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കിൻ്റെയും ഭരണങ്ങാനം മേരിഗിരി ഐഎച്ച്എം ബ്ലഡ് ബാങ്കിൻ്റെയും സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീം (NSS), പാലാ ബ്ലഡ് ഫോറം, ഫെഡറൽ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.


ക്യാമ്പിൽ കോപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായുടെയും സ്കൂൾ മാനേജർ ഫാ. കുര്യൻ തടത്തിലിൻ്റെയും നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പടെ അറുപതോളം പേർ രക്തം ദാനം ചെയ്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments