അരുവിത്തുറ കോളേജിൽ മാത്തമാറ്റിക്സ് അസോസിയേഷനും ക്ലബ്ബും ഉദ്ഘാടനം ചെയ്തു.
ഗണിതശാസ്ത്ര സ്പന്ദനങ്ങളെ തൊട്ടറിയുന്ന വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ മാത്തമാറ്റിക്സ് അസോസിയേഷനും ക്ലബ്ബും പ്രവർത്തനമാരംഭിച്ചു.ഇരു സംരംഭങ്ങളുടെയും ഉദ്ഘാടനം ചിന്മയ വിദ്യാപീഠം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജോസ്നാ ജയിംസ് നിർവഹിച്ചു.ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ബൗദ്ധിക സ്വത്തവകാശ സെമിനാറിൽ അവർ മുഖ്യപ്രഭാഷണം നടത്തി.കോളേജ് ബർസാർ റവ. ഫാ.ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽകോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഗണിതശാസ്ത്ര വിഭാഗം മേധാവി എലിസബത്ത്, അഗസ്റ്റിൻ അധ്യാപിക ഡോ. അഞ്ചു തോമസ് തുടങ്ങിയവർ സംസാരിച്ചു.
0 Comments