മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു
കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു. വൈദ്യുതി ലൈൻ, കുഴൽ കിണർ എന്നിവയും ടൂറിസ്റ്റ് കേന്ദ്രത്തിൽ നേരത്തെ സ്ഥാപിച്ചിരുന്നു.
ടേക്ക് എ ബ്രേക്ക് നിർമ്മിക്കുവാൻ ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്തിന് അരുവി പ്രവേശന കവാടത്തിൽ ലഭിച്ചിട്ടുണ്ട്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ച് ടേക്ക് എ ബ്രേക്ക് നിർമ്മിക്കും. ടൂറിസ്റ്റുകൾക്ക് അരുവി സന്ദർശിക്കുവാൻ ആവശ്യമായ കൈവരികളും സ്ഥാപിച്ചിട്ടുണ്ട് .
മാർമല അരുവി ടൂറിസ്റ്റ് കേന്ദ്രം കൂടുതൽ ആകർഷകമാക്കുവാൻ ഗ്രാമപഞ്ചായത്ത് ഇനിയും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.
0 Comments