കെ എസ് എസ് പി യു കൂട്ട ധർണ നടത്തി


കെ എസ് എസ് പി യു ളാലം ബ്ലോക്ക്‌ കമ്മിറ്റിയുടെയും പാലാ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലാ സിവിൽ സ്റ്റേഷനു മുന്നിൽ കൂട്ട ധർണ നടത്തി . 

ടൗൺ ബ്ലോക്ക് പ്രസിഡണ്ട് പി വി സോമശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി യു മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടിജെ എബ്രഹാം തോണക്കര ധർണ്ണ  ഉദ്ഘാടനം ചെയ്തു. ടൗൺ ബ്ലോക്ക് സെക്രട്ടറി എം എൻ രാജൻ, ളാലം ബ്ലോക്ക് സെക്രട്ടറി കെജി വിശ്വനാഥൻ, സി ഐ ജെയിംസ്,എസ് സുഷമ, എ കെ അമ്മിണി,ബേബി തോമസ്, അഡ്വ.സി എം രവീന്ദ്രൻ, ജോസ് ബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു.


 ശമ്പള... പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസ ഗഡുക്കളുടെ കുടിശിക നൽകുക, മെഡിസപ്പ് പദ്ധതി അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നുധർണ. ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയാണ്ധർണ നടത്തിയത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments