മാർ സ്ലീവാ മെഡിസിറ്റിയിൽ ദി റീ കണക്ട് - ഡിമൻഷ്യ കെയർ പ്രോ​ഗ്രാം ആരംഭിച്ചു .


മാർ സ്ലീവാ മെഡിസിറ്റിയിൽ ദി റീ കണക്ട് -  ഡിമൻഷ്യ കെയർ പ്രോ​ഗ്രാം ആരംഭിച്ചു . 

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഡിമൻഷ്യ ബാധിച്ചവർക്കു വേണ്ടി ദി റീ കണക്ട് എന്ന പേരിൽ ഡിമൻഷ്യ കെയർ പ്രോ​ഗ്രാം ആരംഭിച്ചു. കോട്ടയം ജില്ല കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർ‌വ്വഹിച്ചു.  പ്രായമായവർ നേരിടുന്ന ആരോ​ഗ്യ പ്രശ്നം മാത്രമല്ല ഒരു സാമൂഹിക പ്രശ്നം കൂടിയാണ് ഡിമൻഷ്യ എന്ന് കലക്ടർ പറഞ്ഞു. പ്രായമായവർക്കു എല്ലാ സംരക്ഷണവും ഒരുക്കേണ്ട കാര്യത്തിൽ നിലവിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. അവരുടെ ആരോ​ഗ്യ സംരക്ഷണം മുൻ നിർത്തി നൂതന സംവിധാനങ്ങളും ചികിത്സകളും കൊണ്ടുവരുന്നത് മാതൃകാപരമാണെന്നും കലക്ടർ ചേതൻ കുമാർ മീണ പറഞ്ഞു. 


ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു.നൂതന ചികിത്സ മാർ​ഗങ്ങളിലൂടെ മറവി രോ​ഗത്തിന് പ്രതിരോ​ധം സൃഷ്ടിക്കാനുള്ള മാർ​ഗങ്ങളാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
ഡിമൻഷ്യ കെയർ പ്രോ​ഗ്രാമിന്റെ ഭാ​ഗമായുള്ള വി.ആർ. ടൂൾ ആൻഡ് ന്യൂറോബ്ലൂം , എൽഡേഴ്സ് മെമ്മറി വർക്ക് ബുക്ക് എന്നിവയുടെ പ്രകാശനവും മുഖ്യപ്രഭാഷണവും പാലാ ന​ഗരസഭ ചെയർപേഴ്സൺ തോമസ് പീറ്റർ നിർവ്വഹിച്ചു. 


മധ്യതിരുവാതാംകൂറിന് പാലാ രൂപതയുടെ സമ്മാനമാണ് മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയും ഇവിടെ നടപ്പാക്കുന്ന നൂതനചികിത്സകളും എന്ന് ചെയർപേഴ്സൺ പറഞ്ഞു.
റീ കണക്ട് പ്രോ​​ഗ്രാമിനെ കുറച്ച് ന്യൂറോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.ജോസി ജെ.വള്ളിപ്പാലം വിശദീകരിച്ചു. ന്യൂറോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.അരുൺ ജോർജ് തറയാനിൽ, ഈസ്ഡിമൻഷ്യ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റ‍ഡ് സി.ഇ.ഒ പൈനാടത്ത് ജോസ് ജോളി, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു എന്നിവർ പ്രസം​ഗിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments