ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌ന പരിഹാരക്രിയകള്‍ 28-ാം തീയതി ആരംഭിക്കും.
തന്ത്രിയുടെ പ്രതിപുരുഷന്‍ പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പരിഹാര ക്രിയകള്‍ക്കാവശ്യമായ ഫണ്ട് ശേഖരണ ഉദ്ഘാടനം ഇന്നലെ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. തുമ്പയില്‍ റ്റി.എന്‍. രാമകൃഷ്ണന്‍ നായര്‍ ആദ്യഫണ്ട് സമര്‍പ്പിച്ചു. ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ ഫണ്ട് ഏറ്റുവാങ്ങി.
സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ഭാരവാഹികളായ പി.എസ്. ശശിധരന്‍, ഭാസ്‌കരന്‍ നായര്‍ കൊടുങ്കയം, സുരേഷ് ലക്ഷ്മിനിവാസ്, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, ആര്‍. ജയചന്ദ്രന്‍ നായര്‍, റ്റി.എസ്. ശിവദാസ്, പ്രസന്നന്‍ കാട്ടുകുന്നത്ത്, ഗോപകുമാര്‍, സി.ജി. വിജയകുമാര്‍, ബാബു പുന്നത്താനം, ആര്‍. സുനില്‍കുമാര്‍, അജിത് പുളിക്കല്‍, ചിത്രലേഖ വിനോദ്, രശ്മി അനില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പരിഹാരക്രിയകളുടെ ഭാഗമായി കോട്ടയം തിരുവാര്‍പ്പ് സ്വാമിയാര്‍ മഠത്തില്‍ വച്ചുനമസ്‌കാരവും ദക്ഷിണാ സമര്‍പ്പണവും അടുത്തയാഴ്ച നടത്തും. 28 മുതല്‍ 31 വരെ തീയതികളിലാണ് ദേവപ്രശ്‌ന പരിഹാരക്രിയകള്‍ നടക്കുന്നത്. 30-ാം തീയതി സര്‍പ്പബലിയുമുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments