ശാഖാതല നേതൃസംഗമം വന്‍വിജയമാക്കും - മീനച്ചില്‍ യൂണിയന്‍ നേതാക്കള്‍





ആഗസ്റ്റ് 16 ന് രാമപുരത്ത് നടക്കുന്ന എസ്.എന്‍.ഡി.പി.യോഗം മീനച്ചില്‍ - കടുത്തുരുത്തി യൂണിയനുകളിലെ ശാഖാതല നേതൃസംഗമം വന്‍വിജയമാക്കുമെന്ന് മീനച്ചില്‍ യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, എം.ആര്‍. ഉല്ലാസ് മതിയത്ത്, സജീവ് വയല, കെ.ആര്‍. ഷാജി തലനാട് എന്നിവര്‍ പറഞ്ഞു. 
 

നേതൃസംഗമം വിജയിപ്പിക്കുന്നതിന് മുന്നോടിയായി സംഗമത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള ശാഖാതല മേഖലാ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 

പൂഞ്ഞാറില്‍ നടന്ന സമ്മേളനം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് മതിയത്ത് അദ്ധ്യക്ഷത വഹിച്ചു. 
 
 
വൈസ് ചെയര്‍മാന്‍ സജീവ് വയല, ജോയിന്റ് കണ്‍വീനര്‍ കെ.ആര്‍. ഷാജി തലനാട്, വനിതാ സംഘം ചെയര്‍പേഴ്‌സണ്‍ മിനര്‍വാ മോഹന്‍, കണ്‍വീനര്‍ സംഗീത അരുണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ജിജിരാജ്, കമ്മറ്റിയംഗം സിന്ധു സാബു കൊടൂര്‍, യൂത്ത് മൂവ്‌മെന്റ് കണ്‍വീനര്‍ ഗോപകുമാര്‍ പിറയാര്‍, പൂഞ്ഞാര്‍ ശാഖാ സെക്രട്ടറി വിനു വി.എസ്. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 

പൂഞ്ഞാര്‍,  ഈരാറ്റുപേട്ട, കൈപ്പള്ളി, കുന്നോന്നി, പാതാമ്പുഴ, മന്നം, ചോലത്തടം, തീക്കോയി, തലയിണക്കര ശാഖകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

മേലുകാവ് ടൗണ്‍ ശാഖാ ഓഡിറ്റോറിയത്തില്‍ നടന്ന മേഖലാതല സമ്മേളനം യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. 
 
വൈസ് ചെയര്‍മാന്‍ സജീവ് വയല, ജോയിന്റ് കണ്‍വീനര്‍ കെ.ആര്‍. ഷാജി തലനാട്, വനിതാസംഘം നേതാക്കളായ മിനര്‍വാ മോഹന്‍, സംഗീത അരുണ്‍, രാജി ജിജിരാജ്, സിന്ധു സാബു കൊടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഓരോ ശാഖയില്‍ നിന്നും നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ എണ്ണം, വാഹനങ്ങള്‍ തുടങ്ങി വിശദമായ കാര്യങ്ങള്‍ ശാഖാ നേതാക്കളില്‍ നിന്നും യൂണിയന്‍ നേതാക്കള്‍ ശേഖരിച്ചു. 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments