യുവജന ശില്പശാല 12 ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും
മേരാ യുവ ഭാരത് കോട്ടയത്തിന്റെയും കരൂർ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പാലായുടെയും സംയുക്തആഭിമുഖ്യത്തിൽ സെപ്‌റ്റംബർ മാസം 12 ന് രാവിലെ 10 മുതൽ 3 .30 വരെ വയലാ N S S ഓഡിറ്റോറിയത്തിൽ വെച്ച് യുവജന ശില്പശാല സംടിപ്പിക്കും. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളെക്കുറിച്ചു സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകി കൊണ്ട് സംഘടിപ്പിക്കുന്ന ബോധവൽക്കരണ ശില്പശാല കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് , മൃഗ സംരക്ഷണ വകുപ്പ് സഹമന്ത്രി അഡ്വ . ജോർജ് കുര്യൻ ഉത്‌ഘാടനം ചെയ്യും .
മേരാ യുവഭാരത് സംസ്ഥാന ഡയറക്ടർ എം . അനിൽകുമാർ അധ്യക്ഷത വഹിക്കും .
എസ്.ബി . ഐ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ സുരേഷ് വി കെ , നബാർഡ് സോണൽ കോ ഓർഡിനേറ്റർ ഷിഫിനാ ഷാനവാസ് , എൻ എച്ച് എം ജില്ലാ പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ടോണി തോമസ് , ഉഴവൂർ ബ്ലോക്ക് വ്യവസായ കേന്ദ്രം കോ ഓർഡിനേറ്റർ മായാ ഗോപാൽ , ഇന്ത്യാ പോസ്റ്റൽ പേയ്‌മെന്റ് ബാങ്ക് സീനിയർ മാനേജർ
ഡോൺ മാത്യു സഖറിയാ , ജില്ലാ സ്കിൽ ഇന്ത്യ കോ ഓർഡിനേറ്റർ നോബിൾ എം ജോർജ് , മേര യുവഭരത് ഡെപ്യൂട്ടി ഡയറക്ടർ സച്ചിൻ എച്ച്, കരൂർ റൂറൽ ഡവലപ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് സദാശിവൻ സി ജി തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ചുകൊണ്ട് ക്ലാസുകൾ നയിക്കുന്നതാണ് . പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ മുൻ കൂട്ടി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ് . ഫോൺ 9447805612 , 9539898939
0 Comments