നാടുണർത്തി വിളംബര ഘോഷയാത്ര –കാർഷികോത്സവത്തിന് ആവേശം നിറഞ്ഞ തുടക്കം


നാടുണർത്തി വിളംബര ഘോഷയാത്ര –കാർഷികോത്സവത്തിന്  ആവേശം നിറഞ്ഞ തുടക്കം

 മരങ്ങാട്ടുപിള്ളി കാർഷികോത്സവത്തിൻ്റെ ഉദ്ഘാടനം പ്രൗഢിയായി നടക്കാനിരിക്കെ, നാടുണർത്തി വിളംബര ഘോഷയാത്ര നിറഞ്ഞ ആഹ്ലാദത്തോടെയാണ് നടന്നത്. രാവിലെ  ന നാടുകുന്ന് ജംഗ്ഷനിൽ പാലാ ഡിവൈഎസ്പി കെ. സദൻ ഫ്‌ലാഗ് ഓഫ് ചെയ്ത് ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. പ്രദേശത്തിൻ്റെ കാർഷിക സംസ്‌കാരത്തെയും സഹകരണ മനോഭാവത്തെയും പ്രാധാന്യപ്പെടുത്തി മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി വികാരി ഫാ. തോമസ് പഴവക്കാട്ടിൽ സന്ദേശം നൽകി.


പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ വിളംബര യാത്രയ്ക്ക് നേതൃത്വം നൽകുകയും കാർഷികോത്സവം ഗ്രാമജീവിതത്തിന് പുതിയ ഉണർവാകുമെന്ന് ആശംസിക്കുകയും ചെയ്തു. വിവിധ ക്ലബ്ബുകളും യുവജന സംഘങ്ങളും ചേർന്ന് പങ്കെടുത്ത ഘോഷയാത്രയിൽ നാടൻ താളങ്ങളും കാർഷിക ഉപകരണങ്ങളുമൊക്കെയായി ഗ്രാമത്തിന്റെ കൂട്ടായ്മയുടെ പ്രതീകമായി ഗ്രാമവാസികൾ ആവേശത്തോടെയാണ് അണിനിരന്നത്.


കാർഷിക മേഖലയോടുള്ള പ്രതിബദ്ധതയും സമൂഹ ഐക്യവും വിളിച്ചോതിയ ഈ ഘോഷയാത്ര മരങ്ങാട്ടുപിള്ളി കാർഷികോത്സവത്തിന് പുതുജീവൻ നൽകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments