ഓണസമ്മാനം…20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി…


 ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയ 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് ചൊവ്വാഴ്ച കേരളത്തിലെത്തി. തിങ്കളാഴ്ച ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ വണ്ടി ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും. 


16 കോച്ചുമായി ആലപ്പുഴ വഴി ഓടുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം സർവീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും. 


നിലവിൽ 1016 സീറ്റുള്ള വണ്ടിയിൽ 320 സീറ്റ് വർധിച്ച് 1336 സീറ്റാകും.16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20634/20633) ജനുവരി 10 മുതൽ 20 കോച്ചായി ഉയർത്തിയിരുന്നു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments