ആവേശമായി പോലീസോണം 2025


 കേരള പോലീസ് അസോസിയേഷന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍, ഇടുക്കി ജില്ലാ പോലീസ് സഹകരണസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പോലീസോണം- 2025 സംഘടിപ്പിച്ചു. 

ഇടുക്കി ജില്ലാ സായുധസേന അങ്കണത്തില്‍ ജില്ലാതല വടംവലി മത്സരവും അത്തപ്പൂക്കള മത്സരവും നടന്നു. ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഉദ്ഘാടനം ചെയ്തു. 


അഡീഷനല്‍ എസ് പി ഇമ്മാനുവല്‍ പോള്‍, ഡിവൈഎസ്പി മാരായ കെ ആര്‍ ബിജു, വി എ നിഷാദ്‌മോന്‍, മാത്യു ജോര്‍ജ്, വിശാല്‍ ജോണ്‍സണ്‍, രാജന്‍ കെ അരമന, ടി എ യൂനുസ്, പി എച്ച് ജമാല്‍, അസോസിയേഷന്‍ ഭാരവാഹികളായ എച്ച് സനല്‍ കുമാര്‍, അബ്ദുള്‍ റസ്സാഖ്, ഇ ജി മനോജ്കുമാര്‍, എം എസ് റിയാദ്,സജു രാജ്, അമീര്‍, ബോബന്‍ ബാലകൃഷ്ണന്‍, അഖില്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. വടംവലി മത്സരത്തില്‍ മൂന്നാര്‍ സബ് ഡിവിഷനും അത്തപ്പൂക്കളം മത്സരത്തില്‍ ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ചും ജേതാക്കളായി. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments