സ്വച്ഛതാ ഹി സേവ - 2025 - ശുചിത്വോത്സവം ആഘോഷമാക്കി പാലാ നഗരസഭ


സ്വച്ഛതാ ഹി സേവ - 2025 - ശുചിത്വോത്സവം ആഘോഷമാക്കി പാലാ നഗരസഭ

2025 സെപ്തംബര്‍ 17 മുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ രാജ്യമെമ്പാടും സംഘടിപ്പിച്ചു വരുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ ഉന്നത നിലവാരത്തിലെത്തിച്ച്‌ പാലാ നഗരസഭ പരിസ്ഥിതി പരിപാലന വിഭാഗവും, നഗരസഭ ശുചിത്വ മിഷനും; കഴിഞ്ഞ 2 ദിവസങ്ങളിലായി സ്കൂള്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധിയാകുന്ന മത്സര ഇനങ്ങളാണ്‌ സംഘടിപ്പിച്ചു വരുന്നത്‌. സ്‌കിറ്റ്‌, പ്രസംഗം, ചിത്ര രചന, പെയിന്റിംഗ്‌, ക്വിസ്‌ തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു.


പരിസര ശുചീകരണം, മാലിന്യ രഹിത കേരളം എന്റെ സ്വപ്നം, വൃത്തിയുള്ള പ്രകൃതിയും എന്റെ ജീവനും, മാലിന്യ സംസ്കരണത്തിലെ പുതിയ മാര്‍ഗ്ഗങ്ങള്‍, ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രസംഗം, ഉപന്യാസം, സ്‌കിറ്റ്‌ തുടങ്ങിയവ അവതരിപ്പിച്ചു.


മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ്‌ പീറ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ്‌ ചെയര്‍പേഴ്സണ്‍ ബിജി ജോജോ, ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ശുചിത്വ മിഷന്‍ റിസോഴ്‌സ്‌ പേഴ്‌സണ്‍ ഡോ.ഗീതാദേവി റ്റി.വി. സ്വാഗതവും, സീനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ അനീഷ്‌ സി.ജി. നന്ദിയും പറഞ്ഞു.


പബ്ലിക്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരായ സോണി ബാബു സി., ഉമേഷിത പി.ജി., മഞ്ജു മോഹന്‍, സോണിമോള്‍ ഇ.പി., മഞ്ജുത മോഹന്‍, രഞ്ജിത്‌ ആര്‍. ചന്ദ്രന്‍, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ ആല്‍ഫിയ താജ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
മത്സര ഇനങ്ങള്‍ നടത്തുന്ന വേദിയ്ക്ക്‌ സമീപം ക്യാമ്പയിന്റെ ഭാഗമായി സെല്‍ഫി പോയിന്റും സജ്ജമാക്കിയിട്ടുണ്ട്‌.
29-ന്‌ വിപുലമായ ശുചിത്വ റാലി സംഘടിപ്പിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments