അറ്റകുറ്റപ്പണി കണ്ണിൽ പൊടിയിടൽ, പി. എം. ജി. എസ്. വൈ. റോഡ് വീണ്ടും തകർന്നു




അറ്റകുറ്റപ്പണി കണ്ണിൽ പൊടിയിടൽ, പി. എം. ജി. എസ്. വൈ. റോഡ് വീണ്ടും തകർന്നു 

  ആറ് മാസം മുമ്പ് അറ്റകുറ്റപ്പണി  നടത്തിയ മരങ്ങാട്ടുപിള്ളി - ആലയ്ക്കാപ്പിള്ളി - കുണുക്കുംപാറ - മൃഗാശുപത്രി റോഡ് പൊളിഞ്ഞു തുടങ്ങി. 

പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 വർഷം വാറന്റിയോടെ നിർമ്മിച്ച റോഡ് ആണ് ഇത്. ഈ വർഷമാദ്യമാണ് വാറന്റി കാലാവധി പൂർത്തിയായത്. 


അതിനു മുമ്പ് മാസങ്ങളോളം റോഡിന്റെ പലഭാഗങ്ങളും തകർന്നു കിടന്നിട്ടും കരാറുകാരനോ പഞ്ചായത്തോ തിരിഞ്ഞു നോക്കിയില്ല എന്ന് ആക്ഷേപമുണ്ടായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വരികയും കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി സമരം പ്രഖ്യാപിക്കുകയും ചെയ്തത്തോടെയാണ് വാറന്റി കാലാവധി ഫെബ്രുവരിയിൽ പൂർത്തിയാകുന്നതിന് മുന്നോടിയായി കരാറുകാരൻ അറ്റകുറ്റപ്പണികൾ നടത്തിയത്. 


അന്ന് അറ്റകുറ്റപ്പണി നടത്തിയ മിക്ക ഭാഗങ്ങളും ടാറിങ് ഇളകി വീണ്ടും കുഴികൾ രൂപപ്പെട്ടു. ചേറാടിക്കാവിന് സമീപത്തും വട്ടിഞ്ച ഭാഗത്തും മീറ്ററുകളോളം നീളത്തിൽ ടാറിങ് ഇളകിപ്പോയ സ്ഥിതിയാണ്.


പി. എം. ജി. എസ്. വൈ. ഗ്യാരണ്ടി കാലാവധി കഴിഞ്ഞതിനാൽ വഴി  നിലവിൽ പി. ഡബ്ലു. ഡി. യുടെ ഉടസ്ഥതയിലാണ് ഈ റോഡ് എന്നാണ് പഞ്ചായത്ത്‌ പറയുന്നത്. അതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടത് പി. ഡബ്ലു. ഡി. ആണ് എന്നാണ് പഞ്ചായത്തിന്റെ വാദം. പഞ്ചായത്ത്‌ എട്ടാം വാർഡിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ് ആയിരുന്നിട്ടും പഞ്ചായത്ത്‌  അധികൃതർ  ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുകയോ പിഡബ്ല്യൂഡിയുടെ ശ്രദ്ധയിൽ പെടുത്തുകയോ ചെയ്യുന്നില്ല എന്ന് ആക്ഷേപമുണ്ട്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments