സുനില്‍ പാലാ
പിന്നാക്ക കുടുംബങ്ങള്‍ക്ക് കുടിവെള്ളം വേണ്ടേ...? മുത്തോലിയിലെ ഈ പണി കഷ്ടമാണു കേട്ടോ. മുത്തോലി പഞ്ചായത്ത് അധികാരികള്‍ ഇങ്ങനെയൊരു നയമാണോ സ്വീകരിച്ചിരിക്കുന്നത്.
മുത്തോലി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് മുത്തോലി പാലത്തിന് താഴെ താമസിക്കുന്ന ഇവരുടെ ദുരിതം മൂക്കിന് മുന്നിലുള്ള പഞ്ചായത്ത് അധികാരികള്‍ അറിയാത്തതാണോ. അങ്ങനെയാവില്ല. മീനച്ചിലാറിന്റെ കരയില്‍ താമസിക്കുന്ന 21 പിന്നാക്ക കുടുംബങ്ങള്‍ക്ക് മഴ പെയ്താലും വേനലായാലും ദുരിതം മാത്രം ബാക്കി. മീനച്ചിലാര്‍ കരകവിയുമ്പോള്‍ ഇവരുടെയെല്ലാം വീടുകളില്‍ വെള്ളം കയറും. വേനല്‍ തുടങ്ങിയാലോ കുടിവെള്ള ക്ഷാമവും.
നിലവില്‍ അടുത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് ഈ കുടുംബങ്ങളെല്ലാം കുടിവെള്ളം ശേഖരിക്കുന്നത്. പലപ്പോഴും തലച്ചുമടായി എത്തിക്കുകയാണ്.
പിന്നാക്ക കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നത് കഷ്ടമാണ്.
മുത്തോലി പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്തുള്ള 21 പിന്നാക്ക കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്ന പഞ്ചായത്ത് അധികാരികളുടെ നടപടി കഷ്ടമാണെന്ന് സി.പി.ഐ. (എം) പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി പറഞ്ഞു.
പിന്നാക്ക കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടുകള്‍ക്കെതിരെ സിപിഐ(എം) മുത്തോലി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ കമ്മിറ്റിയംഗം പുഷ്പാ ചന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി കെ.എസ് പ്രദീപ്കുമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബിജു ആന്റണി, സുമേഷ് മുഖന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി ഓമന രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇടതുമുന്നണിയുടെ നേതൃത്വത്തിന്റെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായി ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയും ജല്‍ജീവന്‍ മിഷനും ചേര്‍ന്ന് പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അത് സ്വാഗതാര്‍ഹമാണെന്നും സി.പി.എം. നേതാക്കള്‍ പറഞ്ഞു.
നിലവില്‍ പദ്ധതിയൊന്നും ആയിട്ടില്ല
21 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ നിലവില്‍ പദ്ധതിയൊന്നും ആയിട്ടില്ലെന്ന് വാര്‍ഡ് മെമ്പര്‍ ഷീബ രാമന്‍ പറഞ്ഞു. സി.പി.എം.കാര്‍ സമരം നടത്തിയതിനെക്കുറിച്ച് താന്‍ അറിഞ്ഞില്ലെന്നും ഷീബ വിശദീകരിച്ചു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments