പാലാ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 62.28 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻഎം.എൽ.എ



പാലാ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 62.28 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻഎം.എൽ.എ അറിയിച്ചു.

 എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണ് ഒമ്പത് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ ലൈറ്റ് സ്ഥാപിക്കുന്നത്. കരൂർ, ഭരണങ്ങാനം, രാമപുരം, എലിക്കുളം, മീനച്ചിൽ, കാനാട്, തലപ്പുലം, തലനാട് , മേലുകാവ് എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ളതുക ഉപയോഗിച്ച് 32 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. 2025 -26 സാമ്പത്തിക വർഷത്തെ ഫണ്ട് ഉപയോഗിച്ച് 13 ലൈറ്റുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്ന മുറക്ക് അവ കൂടി സ്ഥാപിക്കുന്നതാണ്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കളും ആവശ്യപ്പെട്ടതനുസരിച്ചാണ് ലൈറ്റുകൾ അനുവദിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗമാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയിരിക്കുന്നത്. ടെണ്ടർ നടപടി പൂർത്തീയാക്കി സങ്കേതികാനുമതി ലഭിക്കുന്നതോടെ ലൈറ്റുകൾ സ്ഥാപിക്കുമെന്ന് മാണി സി. കാപ്പൻ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments