ഓണ സമ്മാനമായി പൈക ഗവൺമെന്റ് ആശുപത്രിക്ക് ഫിസിയോ തെറാപ്പി യൂണിറ്റ് .
പൈക: . പൈക സർക്കാർ ആശുപത്രിക്ക് ഓണസമ്മാനമായി ഗ്ലൈൻ റോക്ക് റബേഴ്സ് വക ഫിസിയോ തെറാപ്പി യൂണിറ്റ് . നിലവിൽ പ്രവർത്തനമാരംഭിച്ച പുതിയ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പുതിയ ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തിക്കുന്നത്. മല്ലികശ്ശേരിയിൽ പ്രവർത്തിക്കുന്ന ഗ്ലൈൻ റോക്ക് ആണ് റബേഴ്സ് ഫിസിയോ തെറാപ്പി യൂണിറ്റിന് ആവശ്യമായ 6 ലക്ഷം രൂപ നല്കിയത്.
ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ . ബെറ്റി റോയ് നിർവ്വഹിച്ചു.എലിക്കു ളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. ഗ്ലൈൻ റോക്ക് റബേഴ്സ് മാനേജിംഗ് ഡയറക്ടർ ജോസഫ് എം കള്ളിവയലിൽ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: എം.കെ.രാധാകൃഷ്ണൻ ,
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രേമ ബിജു,എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോ ൾ ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ സിനി ജോയ് , മാത്വൃസ് പെരുമനങ്ങാട്ട്,ആശ റോയ്, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, ആശുപത്രി ഉപദേശക സമിതി അംഗങ്ങളായ ടോമി കപ്പിലുമാക്കൽ, കെ.എം. ചാക്കോ കോക്കാട്ട് . മെഡിക്കൽ ഓഫീസർ ഡോ.ജെയ്സി .എം .കട്ടപ്പുറം. , ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ് എന്നിവർ സംസാരിച്ചു.




0 Comments