ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.

 

ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. 

പാലാ :  മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പവർ ബ്രിഗേഡ് ക്ലബ്ബിൻ്റേയും  നാഷണൽ സർവീസ് സ്കീമിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ട്രെയിനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. 


ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ ഉദ്‌ഘാടനം പാലാ മുൻസിപ്പൽ  ചെയർപേഴ്സൺ മായ രാഹുൽ  നിർവഹിച്ചു. പാലാ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു കൊല്ലം പാമ്പിൽ അദ്ധ്യക്ഷത വഹിച്ചു. 


പാലാ എസ്. ഐ. സുരേഷ് കുമാർ ഡി.എസ്. ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തി കൊണ്ട് ക്ലാസ്സെടുത്തു. തുടർന്ന് കോട്ടയം നാർക്കോട്ടിക് സെൽ വുമൺ സെൽഫ് ഡിഫൻസ് ടീം അംഗങ്ങളായ പ്രസീജ ശ്യാം , രമ്യ രവീന്ദ്രൻ , സുജിത്ത് എന്നിവർ ചേർന്ന് പരിശീലനം നല്കി. പി.ടി.എ. പ്രസിഡൻ്റ് രാജേഷ് പാറയ്ക്കൽ, 


പ്രിൻസിപ്പാൾ ജയകുമാരി വി. ആർ. , ഹെഡ്‌മിസ്ട്രസ് സെമന്ത ജെ ഫിലോമിൻ, ഹയർ സെക്കൻഡറി വിഭാഗം ജില്ലാ അസിസ്റ്റൻ്റ്  കോ ഓഡിനേറ്റർ രാജൻ സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി പ്രതീഷ് കുമാർ ഡി., പവർ ബ്രിഗേഡ് കോ ഓഡിനേറ്റർ അനുമോൾ വി.ജി., 


നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജിഷ ടി. ജോർജ്, കരിയർ ഗൈഡൻസ് ക്ലബ്ബ് കേ ഓഡിനേറ്റർ അനിൽ കുമാർ കെ.ജി. എന്നിവർ പ്രസംഗിച്ചു. 

അദ്ധ്യാപകരായ ടിബു ചാക്കോ, അനിൽകുമാർ പി.ബി. എന്നിവർ നേതൃത്വം നൽകി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments