ഓണക്കാലത്ത് പാലും പാലുത്പന്നങ്ങളും സുലഭമായി ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ മില്‍മ പൂര്‍ത്തിയാക്കി. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, കൃഷിവകുപ്പ് എന്നിവയ്ക്ക് പുറമേയാണ് മില്‍മയും വിപണിയില്‍ സജീവമായിരിക്കുന്നത്. ഇത്തവണ മൂന്നിരട്ടിയിലേറെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്. ഓണത്തിനോടനുബന്ധിച്ച് മായം കലര്‍ന്ന ഉത്പന്നങ്ങളുടെ കടന്നുകയറ്റം തടയുകയാണ് ലക്ഷ്യം.
ഇതോടൊപ്പം പരാമവധി വിറ്റുവരവും ലാഭവും നേടിയെടുത്ത് ക്ഷീര കര്‍ഷകരെ സഹായിക്കുകയെന്നതും ലക്ഷ്യമാണ്. ഇതിനായി ഗ്രാമീണവിപണി ലക്ഷ്യമിട്ട് പാലും മറ്റ് ഉത്പന്നങ്ങളും പ്രാഥമിക ക്ഷീരസംഘങ്ങളിലെ കടകള്‍ വഴി വില്‍പ്പന നടത്തും. ജില്ലയില്‍ 900 കടകളില്‍ മില്‍മ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
നേരിട്ടുള്ള മില്‍മ വില്‍പ്പന കേന്ദ്രം ജില്ലയിലില്ല. കട്ടപ്പന ഡയറിയില്‍ പാല്‍, തൈര്, നെയ്യ് എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. മറ്റ് മില്‍മ ഉത്പന്നങ്ങള്‍ എറണാകുളം യൂണിറ്റില്‍ നിന്നുമാണ് വിതരണത്തിനായി എത്തിക്കുന്നത്. ഉത്രാടം ദിനംവരെ മില്‍മയുടെ ഓണ വിപണി വിഭവങ്ങള്‍ ഉണ്ടാകും. നിരവധി ക്ഷീരകര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്മാറിയെങ്കിലും നിലവില്‍ പാലിന് ക്ഷാമമില്ലാതെയാണ് പ്രവര്‍ത്തനം.
0 Comments