ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പുരയിടങ്ങളിലൂടെയുള്ള ലൈന്‍ റോഡിലൂടെയാക്കിയും റോഡുകളില്‍ പുതിയ ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിച്ച് സ്ട്രീറ്റ് ലൈന്‍ വലിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെ കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളിലെ 4 റോഡുകള്‍ കൂരിരുട്ടില്‍ നിന്നും മോചനമായി.
മുത്തോലി പഞ്ചായത്തിലെ മുത്തോലി കടവ്-സെന്റ് ജോണ്‍സ് ആശ്രമം റോഡ്, മുത്തോലികടവ്-പാലം നഗര്‍ റോഡ്, കൊഴുവനാല്‍ പഞ്ചായത്തിലെ പുത്തന്‍പുര-ചെരിപുറം റോഡ്, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍-തണ്ണിപ്പാറ റോഡ് എന്നീ നാല് റോഡുകളിലാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്.
ഈ നാലു റോഡുകളിലും രാത്രികാല യാത്രകള്‍ തെരുവുവിളക്കുകളുടെ അഭാവംമൂലം ദുഷ്‌കരമായിരുന്നു. രാത്രികാലങ്ങളിലെ കൂരിരുട്ടില്‍ നിന്നാണ് ഇപ്പോള്‍ ഈ നാല് റോഡുകള്‍ പ്രകാശപൂരിതമാകുന്നത്. നാല് റോഡുകളിലായി 60 പുതിയ സ്ട്രീറ്റ് ലൈറ്റ് ഫിറ്റിംഗ്‌സുകള്‍ നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിക്കുകയും ചെയ്തു. പുത്തന്‍പുര-ചെരിപുറം റോഡില്‍ പുരയിടങ്ങളിലൂടെയുണ്ടായിരുന്ന ഇലക്ട്രിക് ലൈനുകള്‍ റോഡിലൂടെ ആക്കുകയും പുതിയതായി റോഡില്‍ 10 പോസ്റ്റുകള്‍ സ്ഥാപിച്ചുമാണ് ഇലക്ട്രിക് ലൈന്‍ വലിച്ചത്. കൂടാതെ മുത്തോലി സെന്റ് ജോണ്‍സ് ആശ്രമത്തിലേക്കുള്ള വഴി നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്നതാണ്.
പക്ഷേ ഈ റൂട്ടില്‍ നാളിതുവരെയായിട്ടും തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ലായിരുന്നു. ഈ റൂട്ടില്‍ 11 ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിച്ച് 22 പോസ്റ്റുകളിലാണ് ഇപ്പോള്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നാല് റോഡുകളിലെയും സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നതാണ്.
നാളെ(12.09.2025, വെള്ളി) വൈകുന്നേരം 6 മണിക്ക് മുത്തോലികടവ് പാലം നഗറിലും 6.30 ന് മുത്തോലി സെന്റ് ജോണ്‍സ് ആശ്രമം ജംഗ്ഷനിലും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നതാണ്. പുത്തന്‍പുര-ചെരിപുറം റോഡിലെ സ്ട്രീറ്റ് ലൈന്‍-തെരുവ് വിളക്ക് സ്ഥാപിച്ച പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച (13.09.2025) വൈകുന്നേരം 6 മണിക്ക് പുത്തന്‍പുര ജംഗ്ഷനിലും വച്ച് നടത്തപ്പെടുന്നതാണ്.
0 Comments