അന്ത്യാളം പള്ളിയില്‍ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാള്‍



അന്ത്യാളം പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളും മത്തായി നാമധാരികളുടെ സംഗമവും 21 ന് നടത്തും. 

 
തിരുനാളിന് ഒരുക്കമായി വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും സന്ദേശവും ഉണ്ടായിരിക്കും. 14 ന് രാവിലെ 6.45നും 9.30നുമാണ് തിരുക്കര്‍മ്മങ്ങള്‍. 

19 ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്. അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, സന്ദേശം-കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാത്രി ഏഴിന് മെഗാഷോ-മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്. 
 
20 ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം-മാര്‍ ജേക്കബ് മുരിക്കന്‍. 6.45 ന് ജപമാല പ്രദക്ഷിണം. 7.30ന് ലൈറ്റ് ഷോ. എട്ടിന് സ്നേഹവിരുന്ന്. 
 
 
പ്രധാന തിരുനാള്‍ ദിനമായ 21 ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. മൂന്നിന് കുട്ടികളെ തൂവല്‍ കൊണ്ട് എഴുത്തിനിരുത്ത്, 3.30ന് മത്തായി നാമധാരികളുടെ സംഗമം. നാലിന് വിശുദ്ധ കുര്‍ബാന-മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആറിന് പ്രദക്ഷിണം. ഏഴിന് പാലാ കമ്യൂണിക്കേഷന്‍സിന്റെ ഗാനമേള. 
 
വിവിധ ദിവസങ്ങളിലെ തിരുക്കര്‍മ്മള്‍ക്ക് ഫാ. കുര്യന്‍ കൊച്ചെട്ടൊന്നില്‍, ഫാ.കുര്യാക്കോസ് പുന്നോലില്‍, ഫാ.മാത്യു കദളിക്കാട്ടില്‍, ഫാ.ജോസഫ് താഴത്തുവരിക്കയില്‍, ഫാ.മാത്യു അമ്മോട്ടുകുന്നേല്‍, ഫാ.മാത്യു കവളംമാക്കല്‍, ഫാ.മാത്യു വെണ്ണായിപ്പള്ളില്‍, ഫാ.മാത്യു പുല്ലുകാലായില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. 


മത്തായി നാമധാരികളുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447067779, 6282156412 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് വികാരി ഫാ. ജോസഫ് ചെറുകരകുന്നേല്‍ അറിയിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments