നടന്നുപോകുന്നതിനിടെ വഴിയാത്രക്കാരന്‍ ക്രെയിന്‍ ഇടിച്ചു മരിച്ചു. തൊടുപുഴ വെങ്ങല്ലൂര്‍ ഗുരുനഗര്‍ വടക്കേടത്ത് ഉണ്ണികൃഷ്ണന്‍ (53) ആണ് മരിച്ചത്. വെങ്ങല്ലൂര്‍ – മങ്ങാട്ടുകവല ബൈപാസ് റോഡിലൂടെ നടന്നുപോകുകയായിരുന്ന ഉണ്ണികൃഷ്ണനെ പിന്നിലൂടെയെത്തിയ ക്രെയിന്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ഭാര്യ: മഞ്ജു വേങ്ങത്താനം കുടുംബാഗം. മകന്‍: നന്ദു.



0 Comments