ഉയരമുളള വിളക്കുകൾ പ്രകാശിക്കട്ടെ ഗ്രാമങ്ങൾ പ്രകാശ. പൂരിതമാകട്ടെ ....പദ്ധതി എലിക്കുളം പഞ്ചായത്തിൽ തുടങ്ങി
ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ ജി ല്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി തുടക്കമിട്ട ഉയരമുള്ള വിളക്കുകൾ പ്രകാശിക്കട്ടെ ഗ്രാമങ്ങൾ പ്രകാശപൂരിതമാകട്ടെ എന്ന പദ്ധതി എലിക്കുളം ഗ്രാമ പഞ്ചായത്തിൽ ആരംഗിച്ചു.
പൈക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ
കോമ്പൗണ്ടിൽ സ്ഥാപിച്ച ലൈറ്റ് പ്രകാശിപ്പിച്ചു കൊണ്ട്
ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ ,
പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയ് ,ആശ റോയ്, ,ജയിംസ് ജീരകത്ത് ,യമുന പ്രസാദ് . വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികളായ വി . എ.അബ്ദുൾ കരിം,തോമ്മാച്ചൻ പാലക്കുടിയിൽ,സണ്ണി r പാലയ്ക്കൽ, കെ.ആർ. ഗോപാലകൃഷ്ണൻ , വിൽസൺ പതിപ്പള്ളി ൽ , മെഡിക്കൽ ഓഫീസർ ഡോ.ജെയ്സി എം. കട്ടപ്പുറം .എന്നിവർ സംസാരിച്ചു.
പഞ്ചായത്തിൽപൈക ആശുപത്രി കോമ്പൗണ്ട് , പൈക തീയേറ്റർ പടി,ഏഴാംമൈൽ ടേക്ക് എ ബ്രേക്ക് , മടുക്കക്കുന്ന് പള്ളി,അഞ്ചാംമൈൽ, വഞ്ചിമല കവല, ചെങ്ങളത്തു പറമ്പ്, ഇല്ലിക്കോൺ, താഷ്കന്റ്, മല്ലികശ്ശേരി പള്ളി ജംഗഷൻ, എസ്.എൻ.ഡി.പി. ജംഗഷൻ,അമ്പലവയൽ ,പനച്ചിക്കൽ പീടിക, പാമ്പോലി സെറിനിറ്റി ഹോം എന്നിവിടങ്ങളിലാണ് ജില്ലാ പഞ്ചായത്ത് ഉയരമുള്ള വഴി വിളക്കുകൾ സ്ഥാപിക്കുന്നത്.
പഞ്ചായത്തിലെ 1,2,3,15,16 വാർഡുകളിലായി 14 മിനി മാസ്റ്റ്ലൈറ്റുകൾക്ക് പുറമേയാണ് 16 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.ഇരുപതു ലക്ഷം രൂപ ഉപയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.






0 Comments