ദേവീ ഉപാസനയോടെ ബൊമ്മക്കൊല്ലു ഒരുങ്ങി

 

ശക്തിയും, ഐശ്വര്യവും, വിദ്യയും, തിന്മക്ക് മേൽ നന്മയുടെ വിജയവും നേടാൻ ദേവീ ഉപാസനയോടെയുള്ള ഒൻപത് ദിനരാത്രങ്ങൾ കടന്നെത്തി. 


കോട്ടയം തിരുനക്കര ബ്രാഹ്മണ സമൂഹ മഠത്തിൽ ആചാര അനുഷ്ഠാന നിറവിലാണ് ഈ വർഷവും വനിതാ വിഭാഗം നേതൃത്വത്തിൽ ബൊമ്മക്കൊല്ലു തയ്യാറാക്കിയിരിക്കുന്നത്.


 പ്രത്യേക പീഠംത്തിൽ 11 തട്ടുകളിലാണ് ദേവീ ദേവന്മാരുടെയും, ഒപ്പം പരിവാരങ്ങളും, സ്തുതിപാടകരും, ദ്വാരപാലകരും ചേർന്നുള്ള പരമ്പരാഗത രീതിയിൽ  ബൊമ്മക്കൊല്ലു തയ്യാറാക്കിയിരിക്കുന്നത്.


 ഒൻപത് ദിനരാത്രങ്ങളാണ് സാധാരണയായി നവരാത്രി ആഘോഷങ്ങളിൽ ഉൾപ്പെടുന്നതെങ്കിലും, ഈ വർഷം പത്ത് ദിവസം നവരാത്രി മഹോത്സവം ആഘോഷിക്കപ്പെടുന്നു എന്നത് പ്രത്യേകതയാണ്. കോട്ടയം തിരുനക്കര ബ്രാഹ്മണ സമൂഹമഠത്തിൽ ആദ്യദിനം പ്രത്യേക ചടങ്ങുകളുടെ ഭാഗമായി സുമംഗലി പൂജയും, കന്യാപൂജയും നടന്നു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments