കലാമണ്ഡലം ബാലചന്ദ്രനെ ആദരിച്ചു



മറ്റക്കര -സുപ്രസിദ്ധ കഥകളി ഗായകന്‍ കലാമണ്ഡലം ബാലചന്ദ്രനെ ബാലസംഘം നെല്ലിക്കുന്ന്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. 

ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ്‌ ബാലസംഘം മേഖലാ രക്ഷാധികാരി വാസുദേവന്‍ നായര്‍ രാഗം അദ്ദേഹത്തെ പൊന്നാടയും മൊമന്റോയും നല്‌കി അണിയിച്ച്‌്‌ ആദരിച്ചത്‌. മറ്റക്കര നെല്ലിക്കുന്ന്‌ പാണ്ടിയപ്പള്ളി ജംഗ്‌ഷനില്‍ നടന്ന ഓണാഘോഷ പരിപാടി അകലക്കുന്നം പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലതാ ജയന്‍ ഉദ്‌ഘാടനം ചെയ്‌തു.


പഞ്ചായത്ത്‌ മുന്‍ മെമ്പര്‍ ഗിരിജാ രാജന്‍ അധ്യക്ഷയായിരുന്നു. ബാലസംഘം യൂണിറ്റ്‌ രക്ഷാധികാരി കെ എന്‍ ശശീധരന്‍ സ്വാഗതവും, റ്റി എസ്‌ ജയന്‍ നന്ദിയും പറഞ്ഞു. വിവിധ കാലാകായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.


 ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ ബാലസംഘം രക്ഷാധികാരികളായ ബിനോയ്‌കുമാര്‍,സജി സി കെ ,ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു.ഓണാഘോഷത്തിന്റെഭാഗമായി പായസവിതരണവും നടത്തി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments