അകലക്കുന്നത്ത് ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു
അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ ശുദ്ധജലമെത്തിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിയ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അകലക്കുന്നം പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു.ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ആരംഭത്തില്‍ 23.5 കോടിയും തുടര്‍ന്ന് 22.12 കോടി രൂപയുടെ ഭരണാനുമതിയും പദ്ധതിയ്‌ക്കായി ലഭിച്ചു.മൂന്ന് പാക്കേജുകളിലായി പൂവത്തിളപ്പ് ചെങ്ങളം സോണ്‍, കരിമ്പാനി സോണ്‍, പാദുവ മേമലക്കുന്ന് സോണ്‍ എന്നിങ്ങനെ മൂന്ന് ടെന്‍ഡറുകള്‍ നല്‌കി 225 കിലോമിറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ഈ പൈപ്പ് ലൈനിലൂടെ 3345 കുടിവെള്ള കണക്ഷനുകളും നല്‌കി. അകലക്കുന്നം പഞ്ചായത്തില്‍ ഇലവനാല്‍ കുന്നിലും, മേമലക്കുന്നിലും രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല സംഭരണിയും, കരിമ്പാനിയിലും, ചെങ്ങളത്തും മൂന്നു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നത തല സംഭരിണിയും,ഇടമുളയില്‍ പുതിയ പമ്പും പമ്പ് ഹൗസും പദ്ധതിയ്‌ക്കായി നിര്‍മ്മിച്ചിട്ടുണ്ട്.
അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌്‌റ്റിന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു.ഫ്രാന്‍സിസ് ജോര്‍ജ്ജ് എം പി മുഖ്യപ്രഭാക്ഷണം നടത്തി. അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം സ്വാഗതവും, ഡിസ്‌ട്രിക് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷന്‍ മെമ്പര്‍ സെക്രട്ടറി അനില്‍ രാജ് നന്ദിയും പറഞ്ഞു.പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതില്‍ മുഖ്യപങ്ക് വഹിച്ച അസി എം ലൂക്കോസ്,ഡാന്റീസ് കുനാനിക്കല്‍,ഫാദര്‍ ഫ്രാന്‍സിസ് ഇടത്തനാല്‍,മുഹമ്മദ് ഷാഹി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ആശംസകള്‍ നേര്‍ന്ന് കൊണ്ട് കോട്ടയം വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട്,പഞ്ചായത്ത് അംഗങ്ങളായ ശ്രീലതാ ജയന്‍,ജേക്കബ്ബ് തോമസ്,ജാന്‍സി ബാബു,ബന്നി വടക്കേടം,രാജശേഖരന്‍ നായര്‍,ടെസി രാജു,മാത്തുക്കുട്ടി ഞായര്‍കുളം,സീമപ്രകാശ്,സിജി സണ്ണി,ജോര്‍ജ്ജ്‌തോമസ്,ഷാന്റി ബാബു,കെ കെ രഘു, ജീനാ ജോയി,പഞ്ചായത്ത് സെക്രട്ടറി സജിത്ത്‌മാത്യൂസ്,ടോമി മാത്യു ഈരൂരിക്കല്‍,ജയ്‌മോന്‍ പുത്തന്‍പുരയ്‌ക്കല്‍,എം എ ബേബി മുണ്ടന്‍കുന്ന്,ജയകുമാര്‍ കാരിയ്‌ക്കാട്ട്, വി പി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമെത്തിക്കും
മന്ത്രി റോഷി അഗസ്‌റ്റിന്‍
അകലക്കുന്നം - കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. അകലക്കുന്നം പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഭൂഗര്‍ഭ ജലം മലിനമായിക്കൊണ്ടിരിക്കുന്നു.ജലത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ കക്കൂസ്‌മാലിന്യത്തിന്റെ അംശം കണ്ടെത്തിയിരിക്കുന്നു.അതുകൊണ്ടാണ് കേന്ദ്രഗവണ്‍മെന്റിന്റെസഹകരണത്തോടെ ഈ പദ്ധതി അതീവ ഗൗരവത്തോടെ ഏറ്റെടുത്തത്. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ ഗ്രാമീണമേഖലയില്‍ കുടുവെള്ളമെത്തിക്കുന്ന വീടുകളുടെഎണ്ണം 17 ലക്ഷമായിരുന്നു.ഇത്‌് അറുപത് വര്‍ഷംകൊണ്ട് ഉണ്ടാക്കിയ നേട്ടമാണ്. എന്നാല്‍ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് മൂന്നരവര്‍ഷക്കാലം കൊണ്ട് പതിനേഴില്‍ നിന്ന് നാല്‌പത്തി നാല് ലക്ഷം കുടുംബങ്ങളിലേയ്‌ക്ക് കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞു.മൂപ്പത്തിമൂന്ന് ശതമാനത്തില്‍ നിന്നും അമ്പത്തിനാല് ശതമാനത്തിലേയ്‌ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. കേരളത്തിലെ 120 പഞ്ചായത്തുകളിലും,15 നിയോജകമണ്ഡലങ്ങളിലും സമ്പൂര്‍ണ്ണമായി കുടിവെള്ളമെത്തിക്കാന്‍ ഈ ഗവണ്‍മെന്റ് വന്നതിനുശേഷം കഴിഞ്ഞിട്ടുണ്ടെന്നും ശേഷിക്കുന്നവ ആറെട്ട് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും കുടിവെള്ളം മലിനമായതിനാല്‍ ശുദ്ധമായ കുടിവെള്ളം ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണെന്നും അക്കാര്യത്തില്‍ ഗൗരവമായ സമീപനമാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments