അകലക്കുന്നം - അകലക്കുന്നം പഞ്ചായത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി കൃഷി ഭവന്റെ നേതൃത്വത്തില്‍ ഓണച്ചന്തതുടങ്ങി.
അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ഓണച്ചന്തയില്‍ കൃഷിക്കാരില്‍ നി്‌ന്നും ശേഖരിച്ച പച്ചക്കറികള്‍ കുറഞ്ഞ വിലയ്‌ക്ക് ലഭിക്കും..ഓണച്ചന്തയുടെ ഉദ്‌ഘാടം അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം ഉദ്‌ഘാടനം ചെയ്‌തു.
അകലക്കുന്നം പഞ്ചായത്ത് കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രന്‍ അധ്യക്ഷയായിരുന്നു.ആശംസകള്‍ നേര്‍ന്നുകൊണ്ട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലത ജയന്‍,
സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സജി,വികസനസമിതി അംഗം പി ജെ കുര്യന്‍, പഞ്ചായത്ത് മെമ്പര്‍മാരായ സീമ പ്രകാശ്, കെ കെ രാജു,അസിസ്റ്റന്റ് കൃഷി ഓഫിസര്‍മാരായ രാജേഷ് സി ആര്‍,ശശികല തുടങ്ങിയവര്‍ സംസാരിച്ചു.



0 Comments