എൽ.ഡി.എഫ്. വാർഡ് തല ജനകീയ സംഗമം ഒക്ടോബറിൽ


എൽ.ഡി.എഫ്. വാർഡ് തല ജനകീയ സംഗമം ഒക്ടോബറിൽ 

ആസന്നമായ ത്രിതല പഞ്ചായത്ത്   മുനിസിപ്പൽ
 തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ L D F കോട്ടയം ജില്ലയിലെ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും വാർഡ് തല ജനകീയ സംഗമം നടത്തും. ഒക്ടോബർ ഒന്നു മുതൽ 31 വരെയുള്ള കാലയളവിലാണ് സംഗമം സംഘടിപ്പിക്കുന്നത്. ഇടതുപക്ഷ സർക്കാർ നവകേരളം ലക്ഷ്യമാക്കി നടത്തിയിട്ടുള്ള അഭൂത പൂർവ്വമായ വികസന കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും,


 സംസ്ഥാനത്തെ കോൺഗ്രസ് -  മുസ്ലിംലീഗ് നേതൃത്വത്തിന്റെ വികസന വിരുദ്ധ  നിലപാടും, പ്രതിപക്ഷത്ത് ആയിട്ടും  ദുരിതാശ്വാസ ഫണ്ട് പിരിവും, തട്ടിപ്പും, അഴിമതിയും, നേതാക്കളുടെ ലൈംഗിക കേസുകളിലെ സ്ത്രീവിരുദ്ധ നിലപാടും ജനങ്ങളെ അറിയിക്കുന്നതിനുമാണ് ജനകീയ സംഗമം നടത്തുന്നത്. ഈ മാസം 23 -)0 തീയതി വൈകുന്നേരം 5 ന് LDF കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് പഴയ ബസ് സ്റ്റാൻഡിൽ വച്ച്,


 ഇസ്രായേലിന്റെയും, അമേരിക്കയുടെയും യുദ്ധവെറിക്കെതിരെയും, ഇന്ത്യക്കെതിരെ കയറ്റുമതിക്ക് ചുമത്തിയിരിക്കുന്ന അധിക തീരുവയ്ക്കെതിരെയും പ്രതിഷേധ ധർണ്ണ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങൾ വിജയിപ്പിക്കുവാൻ നിയോജകമണ്ഡലം, പഞ്ചായത്ത് മുൻസിപ്പൽ -   വാർഡുതല എൽ.ഡി.എഫ്. യോഗങ്ങൾ സെപ്റ്റംബർ 30-ആം തീയതിക്ക് വിളിച്ചുചേർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു അറിയിച്ചു .


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments