ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ പാത്രിയർക്കീസ് ബാവ സസ്പെൻഡ് ചെയ്തതു സ്റ്റേ ചെയ്തതിനെതിരായ ഹർജി വീണ്ടും പരിശോധിക്കാൻ കേരള ഹൈക്കോടതിയോടു സുപ്രീം കോടതി



 കോട്ടയം  ചിങ്ങവനം ആസ്ഥാനമായുള്ള ക്നാനായ സമുദായത്തിൻ്റെ  മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ പാത്രിയർക്കീസ് ബാവ സസ്പെൻഡ് ചെയ്തതു സ്റ്റേ ചെയ്തതിനെതിരായ ഹർജി വീണ്ടും പരിശോധിക്കാൻ കേരള ഹൈക്കോടതിയോടു സുപ്രീം കോടതി നിർദേശിച്ചു.  


 നേരത്തേ, കോട്ടയം മുൻസിഫ് കോടതിയുടെ സ്റ്റേ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റ‌ിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണു വിധി.


 കഴിഞ്ഞ വർഷം മേയിലാണ് ആർച്ച് ബിഷപ് സേവേറിയോസിനെ സസ്പെൻഡ് ചെയ്തു പാത്രിയർക്കീസ് ബാവാ ഉത്തരവിറക്കിയത്. പിന്നാലെ കുര്യാക്കോസ് മാർ ഗ്രിഗോറിയോസിനു താൽക്കാലിക ചുമതല നൽകി. 


എന്നാൽ, സസ്പെൻഷൻ കോട്ടയം മുൻസിഫ് കോടതി സ്‌റ്റേ ചെയ്തു.  ഇതിനെതിരായ അപ്പീൽ കോട്ടയം ജില്ലാ കോടതിയും കേരള ഹൈക്കോടതിയും തള്ളുകയും ചെയ്തിരുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments