അയ്യങ്കാളി ജയന്തി അവിട്ടാഘോഷം ആറിന്


 കെപിഎംഎസ് ഏറ്റുമാനൂർ യൂണിയൻറെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി അവിട്ടാഘോഷം സെപ്റ്റംബർ ആറിന്ഏറ്റുമാനൂർ ടൗണിൽ നടക്കും.

മന്ത്രി വി . എൻ  വാസവൻ ഉദ്ഘാടനം ചെയ്യും.
പുഷ്പാർച്ചന,ഘോഷയാത്ര,അനുസ്മരണ സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
യൂണിയനിലെ 18 -ശാഖകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്ര വൈകിട്ട് അഞ്ചിന് തവളക്കുഴി ജങ്ഷനിൽ നിന്നും ആരംഭിക്കും.ആറുമണിക്ക് അനുസ്മരണ സമ്മേളനം മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡൻറ് കെ .പി . ബിനീഷ് മോൻ അധ്യക്ഷത വഹിക്കും.


സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡൻ്റ് കെ. കെ .സുരേഷ്, 
ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ബിജു കുമ്പിക്കൻ, ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പ്രശാന്ത് രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
കെ പി എം എസ് സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി  അഖിൽ കെ .ദാമോദരൻ സഭാ സന്ദേശം നൽകും. തുടർന്ന് ഉപഹാര സമർപ്പണം,വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കൽ എന്നിവ നടക്കും.


പത്രസമ്മേളനത്തിൽ കെപിഎംഎസ് സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി  അഖിൽ കെ .ദാമോദരൻ ,സംസ്ഥാന കമ്മിറ്റി അംഗം ഇ .കെ . തങ്കപ്പൻ, യൂണിയൻ സെക്രട്ടറി കെ. ആർ. വിനോദ് കുമാർ, മീഡിയ സംസ്ഥാന കമ്മിറ്റി അംഗം പ്രഭു രാജു,യൂണിയൻ ഖജാൻജി പി. വി. സുകുമാരൻ,യൂണിയൻ അസിസ്റ്റൻറ് സെക്രട്ടറി സുധീഷ് ടി. ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments