വട്ടവട, കാന്തല്ലൂർ പച്ചക്കറികളുമായി അഗ്രിമ ഓണവിപണികൾക്ക് തുടക്കമാകുന്നു.
ഗുണമേന്മയുള്ളതും വിഷരഹിതവുമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷ്യോൽപ്പന്നങ്ങളും വിപണിയിലെത്തിക്കുന്നതിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഒരുക്കുന്ന അഗ്രിമ ഓണവിപണികളുടെ രൂപതാ തല ഉദ്ഘാടനം നാളെ ( 3.9.25,ബുധൻ) രാവിലെ പത്തിന് പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ നിർവ്വഹിക്കും.
പി. എസ്.ഡബ്ലിയു. എസ് അസി. ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ അദ്ധ്യക്ഷത വഹിക്കും. അസി. ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയിൽ മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസിന് പച്ചക്കറി കിറ്റ് നൽകി ആദ്യ വിൽപ്പനയും നിർവ്വഹിക്കും.
സർക്കാർ മാർഗ്ഗനിർദ്ദേശമനുസരിച്ച് നിയന്ത്രിത ജൈവവള ങ്ങളും കീടനാശിനികളും മാത്രം പ്രയോഗിച്ചു കൃഷി ചെയ്യുന്ന പച്ചക്കറിയിനങ്ങളും തനിനാടൻ പഴവർഗ്ഗങ്ങളും കർഷക കൂട്ടായ്മകൾ നിർമ്മിക്കുന്ന ഭക്ഷ്യേൽപ്പന്നങ്ങളും അഗ്രിമ കർഷക വിപണികളുടെ സവിശേഷതയാണ്.
0 Comments