രാമപുരം വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇദംപ്രഥമായി ഓണാഘോഷം നടത്തി



രാമപുരം വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇദംപ്രഥമായി ഓണാഘോഷം നടന്നു. 

രാമപുരം സെന്റ് ജോസഫ് യുപി സ്കൂൾ വെള്ളിലാപ്പള്ളിയിൽ വച്ച് രാമപുരം എ ഇ ഒ  ജോളിമോൾ ഐസക്  ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഓണത്തിന്റെ നന്മയും വിശുദ്ധിയും എല്ലാവരിലും പുലരട്ടെ എന്ന് എ ഇ ഒ ആശംസിച്ചു.


അത്തപ്പൂക്കളം, ഓണക്കളികൾ, കലാപരിപാടികൾ എന്നിവ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. ഓണസദ്യയ്ക്ക് ശേഷം മത്സരങ്ങളിൽ വിജയികളായവർക്ക് രാമപുരം എ ഇ ഒ ജോളി മോൾ ഐസക്, സൂപ്രണ്ട്  മനോജ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.



 വരും വർഷം സബ്ജില്ലയിലെ അധ്യാപകരെ കൂടി പങ്കെടുപ്പിച്ച് വളരെ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നതാണെന്ന് ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി രാജേഷ് എൻ വൈ പറഞ്ഞു. രാമപുരം ഉപവിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റർമാർ, എ ഇ  ഓഫീസിലെ സ്റ്റാഫ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. 


ഹെഡ്മാസ്റ്റർ ഫോറം ജോയിന്റ് സെക്രട്ടറി ജോസ് രാഗാദ്രി, എ ഇ ഒ സൂപ്രണ്ട് മനോജ്, ഫോറം ട്രഷറർ മിനിമോൾ സിസ്റ്റർ ഡോണ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനോയ് സെബാസ്റ്റ്യൻ,ജോജോ തോമസ്, ബീന ജോസഫ് എന്നിവർ നേതൃത്വം നൽകി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments