യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.... ദുരൂഹത ആരോപിച്ച് കുടുംബം


 പാലക്കാട്  പുതുപ്പരിയാരം മാട്ടുമന്ത ചോളോട് സ്വദേശിനിയായ മീര (29) എന്ന യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇന്നലെ വൈകുന്നേരം ഭർത്താവ് അനൂപുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയ മീരയെ, രാത്രി പതിനൊന്നോടെ അനൂപ് തിരികെയെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. 


ഇതിനു പിന്നാലെയാണ് മീരയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണവിവരം ആദ്യം അറിയിച്ചത് പോലീസാണ്.  മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments