ട്രെയിനിൽ നിന്നു വലിച്ചെറിയുന്ന കഞ്ചാവ് പൊതി ശേഖരിച്ച ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ


  ട്രെയിനിൽ നിന്നു വലിച്ചെറിയുന്ന കഞ്ചാവ് പൊതി ശേഖരിച്ച ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. അസം സ്വദേശി അഷറം ഇസ്ലാം എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു. തിരുവനന്തപുരത്തക്ക് പോയ വിവേക് എക്സ്പ്രസിൽ നിന്നു വൈക്കം റോഡ് റെയിൽവേ സ്റ്റേഷനു സമീപത്താണ് കഞ്ചാവ് പൊതി വലിച്ചെറിഞ്ഞത്. 



കഞ്ചാവ് ശേഖരിക്കാൻ അസം സ്വദേശിയും കാത്തു നിൽപ്പുണ്ടായിരുന്നു. പാഴ്സൽ ശേഖരിക്കുന്നതിനിടെ എക്സൈസ് എത്തി പിടികൂടുകയായിരുന്നു. പ്രദേശത്ത് കഞ്ചാവ് കച്ചവടം വ്യാപകമായി നടക്കുന്നു എന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം 15 കിലോ കഞ്ചാവ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വീട്ടിൽ നിന്നു പിടികൂടിയിരുന്നു. എക്സൈസിനെ കണ്ട കുട്ടി ഓടി രക്ഷപെടുകയും ചെയ്തു.  മറ്റു ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാള്‍. കുട്ടിക്കായുള്ള അന്വേഷണത്തിനിടെയാണ് സമീപത്തു നിന്നു തന്നെ മറ്റൊരു കഞ്ചാവ് കേസും എക്സൈസ് പിടിച്ചത് 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments